ബാഴ്സ കുറ്റക്കാർ, ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്കാൻ യുവേഫ!

എഫ്സി ബാഴ്സലോണക്ക് സമീപകാലത്തെ ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് നെഗ്രയ്ര കേസ്.2001 മുതൽ 2018 വരെയുള്ള കാലയളവിൽ റഫറിമാരുടെ അസോസിയേഷൻ വൈസ് പ്രസിഡന്റായ നെഗ്രയ്രക്ക് കൈക്കൂലി ആയിക്കൊണ്ട് എഫ്സി ബാഴ്സലോണ 7.5 മില്യൺ യൂറോ നൽകിയതായി കൊണ്ട് കണ്ടെത്തുകയായിരുന്നു. അതിന്റെ കേസ് ഇപ്പോഴും കോടതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം ഈ വിഷയത്തിൽ സമാന്തരമായ ഒരു അന്വേഷണം യുവേഫ സംഘടിപ്പിച്ചിരുന്നു. രണ്ട് ഉദ്യോഗസ്ഥരെയായിരുന്നു യുവേഫ ബാഴ്സയുടെ ഈ കേസ് അന്വേഷിക്കാൻ വേണ്ടി നിയോഗിച്ചിരുന്നത്. അന്വേഷണങ്ങൾക്കൊടുവിൽ ആ രണ്ടുപേരും ഉടൻ തന്നെ റിപ്പോർട്ട് യുവേഫക്ക് സമർപ്പിക്കും എന്നാണ് ABCയെ ഉദ്ധരിച്ചുകൊണ്ട് മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എഫ്സി ബാഴ്സലോണ ഈ വിഷയത്തിൽ കുറ്റക്കാരാണ് എന്നാണ് ഈ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ നൽകുക.ഇതിന്മേലുള്ള നടപടികൾ സ്വീകരിക്കാനുള്ള പൂർണ്ണ അധികാരം യുവേഫയുടെ പ്രസിഡന്റിലാണ് ഉള്ളത്.സെഫറിൻ ഏത് രൂപത്തിലുള്ള ഒരു നടപടി ആയിരിക്കും ഈ വിഷയത്തിൽ കൈക്കൊള്ളുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്സയെ പുറത്താക്കാനുള്ള അധികാരം ഇപ്പോൾ യുവേഫക്കുണ്ട്.

വളരെ വേഗത്തിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യുവേഫ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ യുവേഫ തങ്ങളുടെ ശിക്ഷാ നടപടി പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗിൽ നിന്നും യുവേഫ വിലക്കിയാൽ വിയ്യാറയൽ അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയേക്കും.

കോടതി വിധിയുടെ ആവശ്യമില്ലാതെ തന്നെ യുവേഫക്ക് ഒരു സീസണിൽ ബാഴ്സയെ വിലക്കാനുള്ള അധികാരമുണ്ട്. അത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.ബാഴ്സയെ യുവേഫ വിലക്കിയാലും അത് ലാലിഗക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നതല്ല. അധികം വൈകാതെ തന്നെ യുവേഫയുടെ ഒരു അന്തിമ തീരുമാനം നമുക്ക് അറിയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *