ബാഴ്സലോണ വിട്ട് ബ്രസീലിലേക്ക് മടങ്ങിയെത്തി കൂട്ടീഞ്ഞോ!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്കിപ്പോൾ അത്ര നല്ല നാളുകളല്ല. ഈ സീസണിന്റെ തുടക്കത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്ന കൂട്ടീഞ്ഞോക്ക് പിന്നീട് പരിക്കേൽക്കുകയായിരുന്നു.ഡിസംബർ 29-ആം തിയ്യതി എയ്ബറിനെതിരെയുള്ള മത്സരത്തിലായിരുന്നു കൂട്ടീഞ്ഞോയുടെ കാൽമുട്ടിന് പരിക്കേറ്റിരുന്നത്. അതിന് ശേഷം ഇതുവരെ ഒരൊറ്റ മത്സരം പോലും കളിക്കാൻ കൂട്ടീഞ്ഞോക്ക് സാധിച്ചിരുന്നില്ല.ജനുവരിയിൽ താരം ഒരു സർജറിക്ക് വിധേയനായിരുന്നു. ഈ മാർച്ച്‌ മാസത്തിന്റെ അവസാനത്തോട് കൂടി താരം കളികളത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു ബാഴ്സ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താരം പരിക്കിൽ നിന്നും മുക്തനാവുന്നതിനിടെ പരിക്ക് വീണ്ടും ഗുരുതരമാവുകയായിരുന്നു. ഇതോടെ താരത്തിന്റെ തിരിച്ചു വരവ് വൈകുമെന്നുറപ്പായി.

മാത്രമല്ല കൂടുതൽ വിദഗ്ദ പരിശോധനക്കായി താരത്തെ ബ്രസീലിലേക്ക് തന്നെ മടക്കി അയച്ചിട്ടുണ്ട് ബാഴ്സ.കൂട്ടീഞ്ഞോ എക്സ്പേർട്ടായ ഡോക്ടറെ കാണാൻ വേണ്ടി ബ്രസീലിലേക്ക് മടങ്ങി എന്നുള്ള കാര്യം മാർക്കയാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.താരത്തിന് ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമോ എന്നുള്ളത് വരും ദിവസങ്ങളിൽ അറിയാം. അങ്ങനെയാണെങ്കിൽ ഈ സീസൺ മുഴുവനും താരത്തിന് നഷ്ടമാവും എന്ന് മാത്രമല്ല അടുത്ത സീസണിന്റെ തുടക്കവും താരത്തിന് നഷ്ടമാവുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം വരുന്ന സമ്മറിൽ താരത്തെ ബാഴ്സ വിറ്റേക്കുമെന്നും വാർത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!