ബാഴ്സയെ വിശ്വാസമില്ല, മെസ്സി ഇന്റർ മിയാമിയിലേക്ക്, തീരുമാനമായതായി വാർത്ത!

സൂപ്പർ താരം ലയണൽ മെസ്സി എങ്ങോട്ട് എന്നുള്ളത് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. അതിപ്പോൾ തീരുമാനമായി എന്നാണ് പല മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നത്.ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടി അടുത്ത സീസണിൽ കളിക്കും എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ ഗില്ലം ബലാഗ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മെസ്സിയെ രജിസ്റ്റർ ചെയ്യാൻ കഴിയും എന്നുള്ള കാര്യത്തിൽയാതൊരുവിധ ഉറപ്പുകളും ഇതുവരെ ബാഴ്സ മെസ്സിയുടെ ക്യാമ്പിന് നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ബാഴ്സയിലേക്ക് തിരിച്ചെത്തിയാലും ബാഴ്സ രജിസ്റ്റർ ചെയ്യുമോ എന്നുള്ള കാര്യത്തിൽ മെസ്സിക്ക് ഉറപ്പില്ല,ക്ലബ്ബുമായുള്ള വിശ്വാസം മെസ്സിക്ക് നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്റർമിയാമിയിലേക്ക് പോവുകയാണ് എന്നുള്ളത് ലയണൽ മെസ്സി ബാഴ്സയെ അറിയിച്ചു കഴിഞ്ഞു എന്നാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്നലെ മുതൽ തന്നെ ലയണൽ മെസ്സിയുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ട്വിസ്റ്റ് ഉണ്ടാകുമെന്ന് വെറോണിക്ക ബ്രൂണാട്ടി ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഇന്റർമിയാമി ഈ റേസിൽ മുന്നോട്ടുവരികയായിരുന്നു. ഒരു ബില്യൺ യൂറോയുടെ ഓഫർ അൽഹിലാൽ നൽകിയിട്ടുണ്ടെങ്കിലും മെസ്സി ഇപ്പോൾ ഇപ്പോൾ സൗദി അറേബ്യയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. ഏതായാലും നിലവിൽ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് മെസ്സി മിയാമിയിലേക്ക് എന്ന് തന്നെയാണ്. ഇനി എന്തെങ്കിലും വഴിത്തിരിവുകൾ സംഭവിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *