ബാഴ്സയിൽ മെസ്സിക്കുള്ള ആനുകൂല്യം അവസാനിച്ചു? കൂമാൻ മെസ്സിയോട് പറഞ്ഞതിങ്ങനെ?

സൂപ്പർ താരം ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണയിൽ ഉള്ള ആനുകൂല്യവും പരിഗണനയും അവസാനിച്ചതായി കൂമാൻ മെസ്സി അറിയിച്ചു. പ്രമുഖമാധ്യമമായ ഡയാറിയോ ഒലെയാണ് ഈ വാർത്ത പുറത്തു വിട്ടത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് മറ്റൊരു പ്രമുഖമാധ്യമമായ എഎസ്സ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മെസ്സിയിക്ക് ബാഴ്സയിൽ പരിഗണനയും സ്വാധീനവും താൻ അവസാനിപ്പിക്കുക്കയാണ് എന്ന രൂപത്തിലാണ് കൂമാൻ മെസ്സിയോട് സംസാരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഇക്കാര്യം മെസ്സിയെ ചൊടിപ്പിച്ചുവെന്നും ഇതാണ് മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നുമാണ് ഈ രണ്ട് മാധ്യമങ്ങളും പറയുന്നത്. എന്നാൽ ഇതിന്റെ കൂടുതൽ വ്യക്തമായതോ ആധികാരികമായതോ വിവരങ്ങൾ ലഭ്യമായിട്ടില്ല. മെസ്സിയുമായി കൂമാൻ കഴിഞ്ഞ ദിവസം സംസാരിക്കുകയും ക്ലബിന്റെ ഭാവി, മെസ്സിയുടെ ഭാവി എന്നിവയെ കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

“സ്‌ക്വാഡിനകത്ത് നിങ്ങൾക്കുള്ള ആനുകൂല്യവും പരിഗണനയും അവസാനിച്ചു കഴിഞ്ഞു. ടീമിന് വേണ്ടി എല്ലാം നിങ്ങൾക്ക് ചെയ്യാം. പക്ഷെ ആർക്കും മാറ്റാൻ കഴിയാത്ത, എന്റെ രീതിയിൽ ഉള്ള ഒരു ടീമിനെയാണ് ഞാൻ ഉണ്ടാക്കുന്നത്. നിങ്ങൾ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു ” ഇതാണ് കൂമാൻ മെസ്സിയോട് പറഞ്ഞത് എന്നാണ് ഡയാറിയോ ഒലെയുടെ റിപ്പോർട്ട്‌. കൂമാനുമായുള്ള മെസ്സിയുടെ സംഭാഷണം മെസ്സിയെ തൃപ്തിപ്പെടുത്താനുള്ള ഒന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ക്ലബ് വിടണമെന്ന കാര്യം മെസ്സി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് ക്ലബ് മാനേജ്മെന്റ് ആണ്. മാനേജ്മെന്റിൽ അഴിച്ചു പണിയൽ നടന്നിട്ടില്ലെങ്കിൽ മെസ്സി ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണെന്നും വാർത്തകൾ ഉണ്ട്. ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *