ബാഴ്സയിലേക്ക് പോവരുത്, ചാമ്പ്യൻസ് ലീഗൊന്നും കിട്ടാൻ പോകുന്നില്ല:മെസ്സിക്ക് റയൽ ഇതിഹാസത്തിന്റെ മുന്നറിയിപ്പ്.
സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണോടുകൂടി പിഎസ്ജി വിടുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നത് മാത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.മെസ്സി ബാഴ്സയിലേക്ക് തിരികെ വരാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ എഫ്സി ബാഴ്സലോണ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
പക്ഷേ മെസ്സി ബാഴ്സയിലേക്ക് തിരികെ വരുന്നതിനോട് റയൽ മാഡ്രിഡ് ഇതിഹാസമായ ഗൂട്ടിക്ക് ഒട്ടും യോജിപ്പില്ല. ബാഴ്സയിലേക്ക് തിരികെ പോവാതിരിക്കുന്നതാണ് ലയണൽ മെസ്സിക്ക് നല്ലത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സി ഉണ്ടായാലും ഇല്ലെങ്കിലും ചാമ്പ്യൻസ് ലീഗ് ഇനി ബാഴ്സ നേടാൻ പോകുന്നില്ലെന്നും ഗൂട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്.എൽ ചിരിങ്കിറ്റോ ടിവിയോട് സംസാരിക്കുകയായിരുന്നു ഗൂട്ടി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Guti (Real Madrid legend): "If I were Messi, I wouldn't go back to Barcelona. He already achieved everything there. It's too big of a challenge at this moment. Now, with or without him, Barça won't win the Champions League." pic.twitter.com/Unx3NvH7l6
— Barça Universal (@BarcaUniversal) May 4, 2023
” ഞാനാണ് ലയണൽ മെസ്സിയുടെ സ്ഥാനത്തെങ്കിൽ ഞാനൊരിക്കലും ബാഴ്സയിലേക്ക് മടങ്ങിപ്പോകില്ല.ബാഴ്സയിൽ നേടാനുള്ള എല്ലാം ഇതിനോടകം തന്നെ ലയണൽ മെസ്സി നേടി കഴിഞ്ഞിട്ടുണ്ട്.നിലവിൽ ബാഴ്സയിൽ കളിക്കുക എന്നുള്ളത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. ലയണൽ മെസ്സി ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാഴ്സ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം ഒന്നും നേടാൻ പോകുന്നില്ല ” ഇതാണ് ഗൂട്ടി പറഞ്ഞിട്ടുള്ളത്.
2015ലാണ് അവസാനമായി എഫ്സി ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.ബാഴ്സയുടെ ചരിത്രത്തിൽ അവർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ലയണൽ മെസ്സി. മെസ്സി ബാഴ്സയിലേക്ക് തിരികെ വന്ന് അവിടെത്തന്നെ വിരമിക്കണമെന്നാണ് പല ആരാധകരും ആഗ്രഹിക്കുന്നത്.