ബാഴ്സക്ക് രണ്ട് ലാലിഗ നേടികൊടുത്തിട്ടും പലർക്കും മതിയായില്ല :വിമർശനവുമായി വാൽവെർദെ
2017 മുതൽ 2020 എഫ്സി ബാഴ്സലോണയെ പരിശീലിപ്പിച്ച പരിശീലകനാണ് ഏണസ്‌റ്റോ വാൽവെർദെ.ബാഴ്സക്ക് അവസാനമായി ലാലിഗ കിരീടം നേടിക്കൊടുത്ത പരിശീലകനും വാൽവെർദെയാണ്. ബാഴ്സക്ക് രണ്ട് ലാലിഗയും ഒരു കോപ ഡെൽ റേയും ഒരു സൂപ്പർ കോപയും നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.എന്നാൽ ബാഴ്സ പിന്നീട് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
ഏതായാലും ബാഴ്സക്കെതിരെ വിമർശനമുന്നയിച്ചു കൊണ്ട് ഇപ്പോൾ വാൽവെർദെ രംഗത്തുവന്നിട്ടുണ്ട്.അതായത് രണ്ട് ലാലിഗ കിരീടങ്ങൾ ബാഴ്സക്ക് നേടികൊടുത്തിട്ടുണ്ടെന്നും അതൊരു നല്ല കാര്യമാണെന്നും എന്നാൽ ചില ആളുകൾക്ക് അതൊന്നും മതിയാവുമായിരുന്നില്ല എന്നുമാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ലിബറോ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാൽവെർദെയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 29, 2022
” ഞങ്ങൾ രണ്ട് ലാലിഗ കിരീടം നേടിയിരുന്നു,അതൊരു നല്ല കാര്യമാണ്.പക്ഷെ ചില ആളുകൾക്ക് അതൊന്നും മതിയാകുമായിരുന്നില്ല.ചാമ്പ്യൻസ് ലീഗിൽ രണ്ടര വർഷമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. മൂന്ന് വർഷത്തിനിടെ ഞങ്ങൾക്ക് ഒരു അവസാനമത്സരം ആവശ്യമായി വന്നിരുന്നില്ല.പക്ഷെ ലീഗ് കിരീടങ്ങൾ നേടുമ്പോൾ ഞാനും ഗ്രൂപ്പും അഭിനന്ദിച്ചിരുന്നു. പക്ഷേ മറ്റുള്ള ആളുകളായിരുന്നു പ്രശ്നം.ഒരു ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നു അന്ന് ഞങ്ങൾക്ക്. എന്നിട്ടും ഞങ്ങൾ അഭിനന്ദിച്ചു.പക്ഷെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. ഞാൻ എല്ലാം ഒരല്പം ദൂരത്തിൽ നിന്നും നോക്കി കാണുന്നുണ്ട്.പക്ഷെ ബാഴ്സ പോലെയൊരു ക്ലബ്ബിൽ നിന്നും പോന്നാൽ നിങ്ങൾക്ക് അതിൽ നിന്നും മുക്തനാകാൻ കുറച്ച് സമയം വേണ്ടിവരും.എനിക്കും അത്പോലെ സമയം വേണം ” വാൽവെർദെ പറഞ്ഞു.
വാൽവെർദെയെ പുറത്താക്കിയ ശേഷം ഇതുവരെ മൂന്ന് പരിശീലകരെയാണ് ബാഴ്സ നിയമിച്ചത്.സെറ്റിയൻ,കൂമാൻ എന്നിവർക്ക് ശേഷം സാവിയാണ് ഇപ്പോൾ ബാഴ്സയെ പരിശീലിപ്പിക്കുന്നത്.എന്നാൽ ചാമ്പ്യൻസ് ലീഗ്,കോപ ഡെൽ റേ,സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയിലൊക്കെ ഒന്നും ചെയ്യാനാവാതെ ബാഴ്സ പുറത്താവുകയായിരുന്നു.