ഫ്രീ ആയി കളിക്കാമെന്നേറ്റാലും മെസ്സിക്ക് ബാഴ്‌സയിൽ തുടരാനാവില്ല, നിയമം ഇങ്ങനെ!

മെസ്സി ബാഴ്‌സ വിടുന്ന കാര്യം ബാഴ്‌സയും പ്രസിഡന്റും സ്ഥിരീകരിച്ചതിന് പുറമേ ലയണൽ മെസ്സിയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലാണ് താൻ ബാഴ്‌സയിൽ തുടരാൻ ആവിശ്യമായ എല്ലാം ചെയ്തുവെന്നും എന്നാൽ തനിക്ക് സാധിച്ചില്ലെന്നും മെസ്സി തുറന്ന് പറഞ്ഞത്. നിലവിൽ ഫ്രീ ഏജന്റായ മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.

ബാഴ്‌സയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങിയിരുന്ന ലയണൽ മെസ്സി സാലറി കുറക്കാൻ തയ്യാറായിരുന്നു. എന്നിരുന്നാലും മെസ്സിക്ക് ബാഴ്‌സയിൽ തുടരാൻ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇനി മെസ്സി സാലറി വാങ്ങാതെ കളിക്കാമെന്നേറ്റാലും മെസ്സിക്ക് അതിന് സാധ്യമാവുമായിരുന്നില്ല. എന്തെന്നാൽ ലാലിഗയിലെ നിയമപ്രകാരം കരാർ പുതുക്കുമ്പോൾ ചുരുങ്ങിയത് കഴിഞ്ഞ കരാറിലെ 50 ശതമാനം സാലറിയെങ്കിലും താരത്തിന് നൽകണമെന്നാണ് വ്യവസ്ഥ. അതായത് മെസ്സി സാലറി വേണ്ടെന്ന് പറഞ്ഞാലും ലാലിഗ നിയമപ്രകാരം മെസ്സിക്ക് മുമ്പത്തെ കരാറിലെ പകുതി സാലറിയെങ്കിലും നൽകിയാൽ മാത്രമേ കരാർ പുതുക്കാൻ സാധ്യമാവുകയൊള്ളൂ. ഈയൊരു നിയമമാണ് മെസ്സിക്ക്‌ തുടരുന്നതിന് തടസ്സമായ നിയമങ്ങളിലൊന്ന്.

മെസ്സിയെ നിലനിർത്താൻ ബാഴ്സക്കും ബാഴ്‌സയിൽ തുടരാൻ മെസ്സിക്കും ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ലാലിഗയിലെ നിയമങ്ങളാണ് തങ്ങൾക്ക്‌ തിരിച്ചടിയായതെന്നും പ്രസിഡന്റ്‌ ലപോർട്ടയും തുറന്ന് പറഞ്ഞിരുന്നു.ഏതായാലും മെസ്സി ഇനി ബാഴ്‌സ ജേഴ്സിയിൽ ഇല്ല എന്നുള്ളത് യാഥാർഥ്യമാണ്. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഇത്‌ വലിയ തിരിച്ചടിയാണ്.മെസ്സി ലാലിഗയും വിടുകയാണെങ്കിൽ അത് ലാലിഗയെയും വലിയ രൂപത്തിൽ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *