പെലെക്കും മറഡോണക്കും വിനീഷ്യസിന്റെ അവസ്ഥ ഉണ്ടായിട്ടുണ്ട്: ആഞ്ചലോട്ടി പറയുന്നു.
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.പക്ഷേ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി അനിഷ്ട സംഭവങ്ങൾ ഉണ്ടാവാറുണ്ട്. ആരാധകരിൽ നിന്ന് പലപ്പോഴും വംശയാധിക്ഷേപങ്ങൾക്ക് ഇരയായിട്ടുള്ള താരമാണ് വിനീഷ്യസ് ജൂനിയർ. മാത്രമല്ല കളിക്കളത്തിനകത്ത് പലപ്പോഴും ഗുരുതരമായ ഫൗളുകളും താരത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്.ഈ സീസണൽ ഏറ്റവും കൂടുതൽ ഫൗളുകൾ ഏൽക്കേണ്ടിവന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് വിനീഷ്യസ്.
ഇതിനെതിരെയൊക്കെ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പ്രതികരിച്ചിട്ടുണ്ട്. ഇതിഹാസങ്ങളായ പെലെക്കും മറഡോണക്കുമൊക്കെ വിനീഷ്യസ് ജൂനിയറിന്റെ അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. പക്ഷേ പ്രതിസന്ധികളെയെല്ലാം താരം മറികടക്കുന്നുവെന്നും റയൽ പരിശീലകൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
A quel niveau peut-on classer Vinicius cette saison ? 🤔https://t.co/0dE4aR6wyB
— GOAL France 🇫🇷 (@GoalFrance) April 28, 2023
” കളത്തിനകത്തും പുറത്തും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്.ഇപ്പോഴും സമൂഹത്തിൽ റേസിസം നിലനിൽക്കുന്നുണ്ട്.ആധുനിക സമൂഹം ഒരിക്കലും ഇങ്ങനെയാവാൻ പാടില്ല.കളത്തിനകത്ത് അദ്ദേഹം പലപ്പോഴും ഫൗളുകൾക്ക് വിധേയനാകുന്നു.തീർച്ചയായും പെലെക്കും മറഡോണക്കുമൊക്കെ ഇത്തരത്തിൽ ടാർഗെറ്റ് ചെയ്യപ്പെട്ടു കൊണ്ട് ഫൗളുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ ഭാഗ്യം എന്തെന്നാൽ ശാരീരികമായി വിനീഷ്യസ് വളരെയധികം കരുത്തനാണ്. ഇത്തരം വെല്ലുവിളികളെയൊക്കെ മറികടക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട് “ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
10 ഗോളുകളും 8 അസിസ്റ്റുകളും ആണ് ഈ ലാലിഗയിൽ വിനീഷ്യസ് നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിലും ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിൽ അൽമേരിയയാണ് റയലിന്റെ എതിരാളികൾ.