പെപ് പറഞ്ഞത്, ഞങ്ങൾക്ക് ഇത് ഗുണകരം:ആഞ്ചലോട്ടി പറയുന്നു!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയിരുന്നു.ആഴ്സണലിനോടാണ് അവർ ഗോൾ രഹിത സമനില വഴങ്ങിയത്.അതേസമയം സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ റയൽ വിജയിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്ക് ക്ലബ്ബിനെ അവർ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരമായ റോഡ്രിഗോയാണ് ഈ രണ്ട് ഗോളുകളും നേടിയത്. ഇനി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനുണ്ട്.വരുന്ന ഒമ്പതാം തീയതിയാണ് ഈ മത്സരം നടത്തുക.
ഇതിനിടയിൽ റയൽ മാഡ്രിഡിന് മത്സരങ്ങൾ ഒന്നും കളിക്കേണ്ടി വരുന്നില്ല. എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ട്. ഏപ്രിൽ നാലാം തീയതിയും ഏപ്രിൽ ആറാം തീയതിയും പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചതിനുശേഷമാണ് സിറ്റി റയലിനെ നേരിടാൻ എത്തുന്നത്. അതേസമയം 9 ദിവസം റയൽ മാഡ്രിഡിന് വിശ്രമം ലഭിക്കുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പെപ് പറഞ്ഞിരുന്നു.
🗣️ Carlo Ancelotti: “Pep’s comments? I know the calendar well. They (City) have it more complicated. This is modern football. Obviously we have a small advantage, which will not decide the final result.” pic.twitter.com/7N5bWtZSrV
— Madrid Zone (@theMadridZone) March 31, 2024
ഇതിനോടുള്ള പ്രതികരണം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.”അക്കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു.അവർക്ക് വളരെ സങ്കീർണമായ ഷെഡ്യൂളാണ് ഉള്ളത്.ഇത് മോഡേൺ ഫുട്ബോൾ ആണല്ലോ. തീർച്ചയായും ഞങ്ങൾക്ക് ഇത് ചെറിയ രൂപത്തിൽ ഗുണകരമാണ്.പക്ഷേ ഇത് മത്സരത്തെ ബാധിക്കില്ല.ഇന്നത്തെ മത്സരം ഞങ്ങൾ കൈകാര്യം ചെയ്ത രീതി എനിക്കിഷ്ടപ്പെട്ടിരുന്നു “ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻ ലീഗിൽ നിന്നും റയൽ മാഡ്രിഡിനെ പുറത്താക്കിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. അതിന് പ്രതികാരം വീട്ടാനുള്ള ഒരു അവസരമാണ് ഇപ്പോൾ റയലിന് ലഭിച്ചിട്ടുള്ളത്.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ആദ്യ പാദ മത്സരം അരങ്ങേറുക.