പുതിയ നീക്കം, മെസ്സിയുടെ വഴിയെ ലാമിനെ യമാലും!

എഫ്സി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് ലയണൽ മെസ്സി. ദീർഘകാലം ബാഴ്സലോണയുടെ കുന്തമുനയായി കൊണ്ട് തുടർന്നത് ലയണൽ മെസ്സിയായിരുന്നു. പിന്നീട് 2021ൽ അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. പക്ഷേ മെസ്സിയുടെ കരിയറിൽ ഉണ്ടായ വളർച്ചക്കെല്ലാം കാരണം ബാഴ്സലോണ എന്ന ക്ലബ്ബാണ്.അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

2006 ലാണ് ലയണൽ മെസ്സി തന്റെ സ്പോൺസറായി കൊണ്ട് കൊണ്ട് അഡിഡാസിനെ തിരഞ്ഞെടുത്തത്. ഒരു ലോങ്ങ് ടൈം ഡീലില്‍ ഒപ്പുവെക്കുകയായിരുന്നു. നൈക്കിനെ റിജക്ട് ചെയ്തു കൊണ്ടാണ് ലയണൽ മെസ്സി അഡിഡാസിനെ സ്പോൺസർമാരായി കൊണ്ട് തിരഞ്ഞെടുത്തത്. അതേ വഴിയിൽ തന്നെയാണ് ഇപ്പോൾ ബാഴ്സലോണയുടെ യുവ പ്രതിഭയായ ലാമിനെ യമാലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം നൈക്കിനെ ഒഴിവാക്കിക്കൊണ്ട് ഇപ്പോൾ അഡിഡാസുമായി കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു.ഒരു ലോങ്ങ് ടെം ഡീലിലാണ് യമാലും ഒപ്പ് വെച്ചിട്ടുള്ളത്.ഇനി മെസ്സി അണിയുന്ന അതേ ബൂട്ടുകൾ തന്നെയാണ് യമാലും അണിയുക.

കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ലയണൽ മെസ്സിയെ കുറിച്ചും യമാൽ സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” അഡിഡാസിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു.അവർ എല്ലായിപ്പോഴും ഏറ്റവും മികച്ചതാണ്.വളരുന്ന ഒരു ബ്രാൻഡ് കൂടിയാണ്.ഞാൻ ലയണൽ മെസ്സിയെയാണ് മാതൃകയാക്കുന്നത്. ഞാൻ ഫുട്ബോൾ കാണാൻ ആരംഭിച്ച കാലം മുതൽ തന്നെ ലയണൽ മെസ്സി അഡിഡാസിനൊപ്പമുണ്ട്. ഒരുപാട് കാലം അഡിഡാസ്നൊപ്പം തുടരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.

കേവലം 16 വയസ്സ് മാത്രമുള്ള താരം ബാഴ്സയുടെ പ്രധാനപ്പെട്ട താരമായി കൊണ്ട് മാറിയിട്ടുണ്ട്. ലാലിഗയിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സയുടെ പരിശീലകനായ ചാവി ഈ യുവതാരത്തെ ഇപ്പോൾ സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്.ഇനി ബാഴ്സ അടുത്ത മത്സരം അത്ലറ്റിക്ക് ക്ലബ്ബിനെതിരെയാണ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *