പിക്വെയെ ലക്ഷ്യമിട്ട് മെസ്സി ലോക്കർ റൂമിൽ യൂദാസ്‌ എന്ന് എഴുതിവെച്ചു: പിപ്പി എസ്‌ട്രാഡ

2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു സൂപ്പർതാരം ലയണൽ മെസ്സിക്ക് ബാഴ്സ വിടേണ്ടിവന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ കഴിയില്ല എന്നുള്ളത് ബാഴ്സ അറിയിക്കുകയായിരുന്നു. പിന്നീട് താരം പിഎസ്ജിയിലേക്ക് എത്തുകയായിരുന്നു. എന്നാൽ ലയണൽ മെസ്സിയെ പറഞ്ഞുവിടാൻ ബാഴ്സ പ്രസിഡണ്ടിനെ പ്രേരിപ്പിച്ചത് ജെറാർഡ് പിക്വെ ആയിരുന്നു എന്നുള്ള കിംവദന്തികൾ നേരത്തെ ഉണ്ടായിരുന്നു.

മെസ്സിയെ ഒഴിവാക്കിയാൽ ബാഴ്സയുടെ എല്ലാ പ്രശ്നങ്ങളും തീരും എന്നായിരുന്നു പിക്വെ ലാപോർട്ടയോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇപ്പോൾ ജേണലിസ്റ്റായ പിപ്പി എസ്ട്രാഡ പറഞ്ഞിട്ടുണ്ട്. അതായത് ബാഴ്സ വിട്ട ദിവസം ലയണൽ മെസ്സി ലോക്കർ റൂമിൽ യൂദാസ്‌ എന്നെ പിക്വെയെ ലക്ഷ്യമിട്ടുകൊണ്ട് എഴുതിവെച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.യൂദാസ്‌ എന്നാൽ ചതിയൻ എന്നാണ് അർത്ഥമാക്കുക.

” സാമ്പത്തിക പ്രശ്നങ്ങൾ കാരണം മെസ്സിക്ക് ബാഴ്സ വിടേണ്ടി വരികയായിരുന്നു. ആ തീരുമാനത്തിന് പിന്നിൽ പിക്വെയുടെ സ്വാധീനം ഉണ്ടായിരുന്നു.ലോക്കർ റൂമിലെ തന്റെ സാധനങ്ങൾ എടുക്കാൻ മെസ്സി പോയ ആ സമയത്ത് അദ്ദേഹം അവിടെ യൂദാസ്‌ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെക്കുകയായിരുന്നു. കുറച്ച് സമയത്തിനുശേഷം പിക്വെ ലോക്കർ റൂമിലേക്ക് വരികയും ഇത് കാണുകയും ചെയ്തു. ആരാണ് ഇത് എഴുതിവച്ചത് എന്ന് അദ്ദേഹം ആൽബയോട് ചോദിച്ചു. മെസ്സിയാണെന്ന് ആൽബ മറുപടി പറഞ്ഞു. ആരെ ലക്ഷ്യം വെച്ചുകൊണ്ടാണ് എഴുതിയത് എന്ന് പിക്വെ ചോദിച്ചപ്പോൾ നിങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് മെസ്സി എഴുതിയതെന്ന് ആൽബ മറുപടി പറഞ്ഞു ” ഇതാണ് പിപ്പി എസ്ട്രാഡ ഒരു ടിവി പ്രോഗ്രാമിൽ പറഞ്ഞിട്ടുള്ളത്.

സ്പാനിഷ് മാധ്യമമായ മാർക്ക ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *