പിഎസ്ജി അല്ലെങ്കിൽ റയൽ, യുവന്റസ് വിടാനുള്ള വഴികൾ തേടി ക്രിസ്റ്റ്യാനോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പദ്ധതികൾ ഒന്നും തന്നെ മാറിയിട്ടില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ്. അതായത് റൊണാൾഡോ ഇപ്പോഴും യുവന്റസ് വിടാനുള്ള ശ്രമത്തിലാണെന്നും പിഎസ്ജിയും റയലുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.അടുത്ത വർഷമാണ് റൊണാൾഡോയുടെ കരാർ അവസാനിക്കുന്നത്. പക്ഷേ ഈ സീസണിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാനാണ് റൊണാൾഡോ ഇഷ്ടപ്പെടുന്ന എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്.

ക്രിസ്റ്റ്യാനോയുടെ പ്രധാനലക്ഷ്യം എന്നുള്ളത് പിഎസ്ജിയാണ്. പക്ഷേ എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് പോയാൽ മാത്രമേ ഇത്‌ സാധ്യമാവുകയൊള്ളൂ. എംബപ്പേ ക്ലബ് വിട്ടാൽ ആ സ്ഥാനത്തേക്ക് റൊണാൾഡോയെ പിഎസ്ജി പരിഗണിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണേൽ പിഎസ്ജിയിൽ എത്താമെന്ന വിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോയുള്ളത്.

അതേസമയം പിഎസ്ജിയിലേക്ക് ചേക്കേറാൻ സാധിച്ചില്ലെങ്കിൽ ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം എന്നുള്ളത് മുൻ ക്ലബായ റയലാണ്.റയലിലേക്ക് മടങ്ങാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇവരുടെ കണ്ടെത്തൽ. റയലിന്റെ പുതിയ പരിശീലകനായ ആഞ്ചലോട്ടിയുമായി നല്ല ബന്ധത്തിലാണ് റൊണാൾഡോയുള്ളത്. ഇത്‌ തുണയാവുമെന്നാണ് താരം വിശ്വസിക്കുന്നത്. അതേസമയം റയൽ പ്രസിഡന്റ്‌ പെരെസ് താരത്തെ പരിഗണിക്കാൻ സാധ്യത കുറവാണ്. റയലിന്റെ പ്രധാനലക്ഷ്യം എന്നുള്ളത് കിലിയൻ എംബപ്പേ തന്നെയാണ്.

ഏതായാലും റൊണാൾഡോ യുവന്റസുമായി കരാർ പുതുക്കാത്തിടത്തോളം കാലം ഇത്തരത്തിലുള്ള റൂമറുകൾ സജീവമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *