പിഎസ്ജിയിലേക്കാണോ പോവുന്നത്? മെസ്സി പറഞ്ഞത് ഇങ്ങനെ!
താൻ ബാഴ്‌സ വിടുകയാണ് എന്നുള്ള കാര്യം ലയണൽ മെസ്സി തന്നെ നേരിട്ട് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ. അല്പം മുമ്പ് ആരംഭിച്ച പത്രസമ്മേളനത്തിലാണ് മെസ്സി തന്റെ ദീർഘകാലത്തെ ബാഴ്‌സ കരിയറിന് വിരാമമിടുകയാണ് എന്നുള്ള കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഇവിടെ തുടരാൻ ആവിശ്യമായ എല്ലാം താൻ ചെയ്തുവെന്നും എന്നാൽ തനിക്കിവിടെ നിൽക്കാൻ സാധിച്ചില്ല എന്നുമാണ് മെസ്സി കണ്ണീരോടെ പറഞ്ഞത്. അതേസമയം പിഎസ്ജിയിലേക്കാണോ പോവുന്നത് എന്നതിനുള്ള മറുപടിയും മെസ്സി പറഞ്ഞിട്ടുണ്ട്.താൻ ചേക്കേറാൻ സാധ്യതയുള്ള ക്ലബാണ് പിഎസ്ജി എന്നാണ് മെസ്സി ഇതിന് മറുപടിയായി പറഞ്ഞത്. എന്നാൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.
The end of one era 💔
— Goal News (@GoalNews) August 8, 2021
The beginning of another 💙
” താൻ ചേക്കേറാനുള്ള സാധ്യതകളിൽ ഒന്നാണ് പിഎസ്ജി.ഈ നിമിഷം ഒന്നും തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ബാഴ്സലോണയുടെ ഔദ്യോഗിക പ്രസ്താവനക്ക് ശേഷം എനിക്ക് ഒരുപാട് കോളുകൾ വന്നിരുന്നു.ഞങ്ങൾ അതിന് കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ് ” ഇതാണ് ചോദ്യത്തിന് മറുപടിയായി മെസ്സി പറഞ്ഞത്. ഇതോടെ മെസ്സി പിഎസ്ജിയിലേക്ക് എത്താൻ സാധ്യത വർധിച്ചു.