പരിശീലകനാണെങ്കിൽ മെസ്സിയെ എങ്ങനെ തടയും? ഇനിയേസ്റ്റ പറഞ്ഞത് കേട്ടോ!
സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം കളിച്ചിട്ടുള്ള സ്പാനിഷ് ഇതിഹാസമാണ് ആൻഡ്രസ് ഇനിയേസ്റ്റ. മെസ്സിയും ഇനിയേസ്റ്റയും ചേർന്ന ബാഴ്സ ടീം ഒരുകാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്നു. പിന്നീട് 2018 ൽ ഇനിയേസ്റ്റ സ്പെയിൻ വിട്ടുകൊണ്ട് ജപ്പാനിലേക്ക് ചേക്കേറുകയായിരുന്നു.മെസ്സിയും ഇനിയേസ്റ്റയും ചേർന്നുകൊണ്ട് നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ യുഎഇയിലെ എമിറേറ്റസ് ക്ലബ്ബിലാണ് ഈ സ്പാനിഷ് ഇതിഹാസം കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം നൽകിയ അഭിമുഖത്തിൽ ഒരു വ്യത്യസ്തമായ ചോദ്യം അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നു. അതായത് നിങ്ങൾ ഒരു പരിശീലകൻ ആണെങ്കിൽ ലയണൽ മെസ്സിയെ എങ്ങനെയാണ് തടയുക, അതിനുള്ള പദ്ധതികൾ എന്തൊക്കെയായിരിക്കും എന്നാണ് ഇനിയേസ്റ്റയോട് ചോദിച്ചിട്ടുള്ളത്. മെസ്സിയെ തടയാൻ മറ്റുള്ളവരൊക്കെ എങ്ങനെ ശ്രമിക്കുന്നുവോ അത് തന്നെയായിരിക്കും താനും പയറ്റുക എന്നാണ് ഇനിയേസ്റ്റ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
إذا أصبحت مدرب ماهي أفضل طريقة ستقوم بها لإيقاف ميسي؟
— Messi Xtra (@M30Xtra) November 27, 2023
إنييستا: سأحاول القيام بما يقوم به الجميع وهو محاولة إيقافه باللعب كفريق ومحاصرة المناطق التي من الممكن أن يتحرك فيها. الأمر يعتمد على نوعية الفريق لكن سأضع لاعبَين مع ليو. هو ذكي جداً في لعب كرة القدم لدرجة أنك مهما ركزت معه… pic.twitter.com/iXep6FYrQU
” മെസ്സിയെ തടയാൻ ബാക്കിയുള്ളവർ എങ്ങനെ ശ്രമിക്കുന്നുവോ അതുതന്നെയായിരിക്കും ഞാനും ചെയ്യുക.ഒരു ടീം എന്ന നിലയിൽ മെസ്സിയെ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കും.ലയണൽ മെസ്സിക്ക് മൂവ് ചെയ്യാൻ സാധിക്കുന്ന ഏരിയകൾ ബ്ലോക്ക് ചെയ്യും. ഏതുതരത്തിലുള്ള ടീമാണ് നിങ്ങളുടെ പക്കൽ ഉള്ളത് എന്നതിനെ ആശ്രയിച്ചാണ് അത് നിലനിൽക്കുക.പക്ഷേ ഞാൻ ലയണൽ മെസ്സിക്കൊപ്പം രണ്ടു താരങ്ങളെ നിയോഗിക്കും. നമ്മൾ മെസ്സിയെ എത്ര ശ്രദ്ധിച്ചിട്ടും കാര്യമില്ല, ഫുട്ബോളിന്റെ കാര്യത്തിൽ മെസ്സി വളരെയധികം സ്മാർട്ട് ആണ്.മെസ്സിയുടെ ഒരൊറ്റ നീക്കത്തിൽ എല്ലാം തീരും. എവിടെ ബോൾ ലഭിക്കും, എന്ത് ചെയ്യണം, എപ്പോ പാസ് നൽകണം എന്നൊക്കെ വളരെ കൃത്യമായി അറിയുന്ന താരമാണ് മെസ്സി. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ താരതമ്യങ്ങൾക്ക് ഒരു സ്ഥാനവുമില്ല. മെസ്സിയാണ് മികച്ചത് ” ഇതാണ് ഇനിയേസ്റ്റ പറഞ്ഞിട്ടുള്ളത്.
നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് ലയണൽ മെസ്സി. അമേരിക്കയിൽ സീസൺ അവസാനിച്ചതുകൊണ്ട് മെസ്സി ഇപ്പോൾ അവധി ആഘോഷത്തിലാണ്.ജനുവരിയിലാണ് പ്രീ സീസണിന് വേണ്ടി മെസ്സി കളത്തിലേക്ക് മടങ്ങിയെത്തുക.