നെയ്‌മറെ തിരിച്ചു കൊണ്ടുവരും, ക്യാമ്പ് നൗവിന് മെസ്സിയുടെ പേര് നൽകും, പ്രസിഡന്റ് സ്ഥാനാർഥിയുടെ വാഗ്ദാനങ്ങൾ ഇങ്ങനെ !
ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇലക്ഷനിന്റെ ഒരുക്കങ്ങൾ നടക്കുക. ഇലക്ഷൻ തിയ്യതി പുറത്ത് വിട്ടിട്ടില്ലെങ്കിലും വരുന്ന ജനുവരിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ പെട്ട ഒരാളാണ് എമിലി റൂസാദ്. മുമ്പ് ബാഴ്സയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം. വലിയ തോതിലുള്ള വാഗ്ദാനങ്ങളാണ് ഇദ്ദേഹം ബാഴ്‌സ ആരാധകർക്കും ടീമിനും നൽകിയിരിക്കുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയറെ തിരികെ കൊണ്ടു വരാൻ കഴിയുന്ന പോലെ ശ്രമിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വാഗ്ദാനം. നെയ്മർ ബാഴ്‌സക്കെതിരെ നൽകിയിരിക്കുന്ന പരാതികൾ പിൻവലിച്ചാൽ താരത്തെ ബാഴ്സയിൽ എത്തിക്കാൻ താൻ സജ്ജനാണ് എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. കൂടാതെ ക്യാമ്പ് നൗവിന് മെസ്സിയുടെ പേര് നൽകാൻ ഇപ്പോൾ ശ്രമിക്കുമെന്നും ഇദ്ദേഹം അറിയിച്ചു. ദി ബെസ്റ്റ് ഫോർ ബാഴ്സ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
Barcelona presidential candidate Emili Rousaud has promised to bring Neymar back to the club 🇧🇷 pic.twitter.com/J5o2F9nmEO
— Goal (@goal) November 26, 2020
” നിലവിലെ അവസ്ഥയിൽ നെയ്മറെ താങ്ങാൻ ബാഴ്സക്ക് കഴിയുമോ എന്നുള്ളത് സംശയകരമാണ്. പക്ഷെ 2022-ൽ സാധിക്കും. നെയ്‌മർ ബാഴ്‌സക്കെതിരെ നൽകിയ പരാതി പിൻവലിച്ചാൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കും. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രതിനിധികളോട് സംസാരിക്കുകയും കരാർ അവസാനിക്കുമ്പോൾ അദ്ദേഹത്തെ ബാഴ്സയിൽ എത്തിക്കാനുള്ള സാധ്യതകൾ ആരായുകയും ചെയ്തിട്ടുണ്ട് ” എമിലി തുടർന്നു. ” ഞങ്ങൾ അംഗങ്ങളോട് ക്യാമ്പ് നൗവിന് മെസ്സിയുടെ നാമം നൽകാൻ ആലോചിക്കും. ക്ലബ്ബിന്റെ ചരിത്രത്തിലെ മഹത്തായ അധ്യായമാണ് അദ്ദേഹം. എത്രയും പെട്ടന്ന് അദ്ദേഹത്തിന്റെ പേര് നൽകാൻ സാധിക്കുമോ അത്രയും പെട്ടന്ന് ഞങ്ങൾ അത് നൽകും ” എമിലി റൂസാദ് പറഞ്ഞു.
The 'Nou Camp Leo Messi' and Neymar to return to the club… Just two of the promises made by Barcelona presidential candidate Emili Rousaud https://t.co/sHdcV5tGLy
— Express Sport (@DExpress_Sport) November 26, 2020