നെയ്മർ അലാവസിന്റെ താരമല്ലല്ലോ? നിലപാട് വ്യക്തമാക്കി കൂമാൻ!
ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ആരാധകർ ഏറെ ആവേശത്തോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മത്സരം അടുത്തു വരികയാണ്. എഫ്സി ബാഴ്സലോണയും പിഎസ്ജിയുമാണ് കൊമ്പുകോർക്കുന്നത്. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ല എന്നുള്ളത് മത്സരത്തിന്റെ മാറ്റ് കുറച്ചിട്ടുണ്ട്.ഈ വരുന്ന ചൊവ്വാഴ്ച രാത്രി 1:30-നാണ് മത്സരം നടക്കുക. അതിന് മുമ്പേ ബാഴ്സ അലാവസുമായി ലാലിഗയിൽ കളിക്കുന്നുണ്ട്. ഈ മത്സരത്തിന്റെ പ്രീ മാച്ച് കോൺഫറൻസിൽ ബാഴ്സ പരിശീലകൻ കൂമാനോട് നെയ്മറെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. താരത്തിന് പരിക്കേറ്റ് മത്സരം നഷ്ടപ്പെടുമെന്ന പശ്ചാത്തലത്തിലാണ് ഇതേകുറിച്ച് കൂമാനോട് അഭിപ്രായം തേടിയത്. എന്നാൽ നെയ്മർ അലാവസിന്റെ താരമല്ലല്ലോ എന്നാണ് കൂമാൻ ഇതിന് മറുപടി നൽകിയത്. പിഎസ്ജിയെ കുറിച്ചും നെയ്മറെ ഇപ്പോൾ സംസാരിക്കണ്ട എന്ന നിലപാട് ആണ് കൂമാൻ കൈകൊണ്ടത്.
Barça's Koeman refuses to be sidetracked by Neymar & Paris Saint-Germain https://t.co/LinRvWaSJq
— SPORT English (@Sport_EN) February 12, 2021
” നെയ്മർ അലാവസിന്റെ താരമാണ് എന്ന് തോന്നുന്നില്ല.അതിനാൽ നെയ്‌മറെ കുറിച്ചുള്ള ഈ ചോദ്യം തിങ്കളാഴ്ച്ചയാണ് ചോദിക്കേണ്ടത്.ചൊവ്വാഴ്ച നടക്കുന്ന മത്സരത്തേക്കാൾ പ്രധാനപ്പെട്ടതാണ് ശനിയാഴ്ച്ച നടക്കുന്ന മത്സരം.കാരണം ഞങ്ങൾ ഓരോ മത്സരത്തിനാണ് പ്രാധാന്യം നൽകാറുള്ളത്.ലാലിഗയിൽ ഞങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട്.അതിന് ശേഷമാണ് ഞങ്ങൾ ചൊവ്വാഴ്ച്ചത്തെ മത്സരത്തെ പരിഗണിക്കുക.നിലവിൽ ഞാൻ നെയ്മറെയും പിഎസ്ജിയെയും കുറിച്ച് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല ” കൂമാൻ പറഞ്ഞു.
Paris Saint-Germain 'blame' Neymar's lifestyle for constant injury woes https://t.co/pBLR84rcBf
— SPORT English (@Sport_EN) February 12, 2021