നെയ്മറെ നഷ്ടമായി, മെസ്സിയെ തൃപ്തിപ്പെടുത്താൻ ലാപോർട്ട കണ്ടുവെച്ചിരിക്കുന്നത് ഈ താരങ്ങളെ!

കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പിഎസ്ജിയുമായുള്ള തന്റെ കരാർ നീട്ടിയത്. ഇതോടെ 2025 വരെ നെയ്മർ പാരീസിൽ ഉണ്ടാവുമെന്നുറപ്പായി. നെയ്മർ ബാഴ്‌സയിലേക്ക് മടങ്ങുമെന്നുള്ള റൂമറുകൾ നിലനിൽക്കെയാണ് താരം പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. അതേസമയം താരത്തെ തിരികെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ ബാഴ്സ പ്രസിഡന്റ്‌ ജോയൻ ലാപോർട്ട ആരംഭിച്ചിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ലാപോർട്ട നെയ്മർക്ക് വേണ്ടിയുള്ള ചരടുവലികൾ ആരംഭിച്ചിരുന്നത്. എന്നാൽ നെയ്മറെ നഷ്ടമാവുകയായിരുന്നു. ഇതോടെ മറ്റു വഴികൾ അന്വേഷിക്കുകയാണ് ലാപോർട്ട.

ഈ സീസണോടുകൂടി ലയണൽ മെസ്സിയുടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ലാപോർട്ടയുള്ളത്. അതിന് മെസ്സിക്കൊരു വിന്നിംഗ് പ്രൊജക്റ്റ്‌ ആവിശ്യമാണ്. മികച്ച താരങ്ങളെ ബാഴ്സക്ക് ആവിശ്യമുണ്ട്. ആ സ്ഥാനത്തേക്കായിരുന്നു നെയ്മറെ ലാപോർട്ട പരിഗണിച്ചിരുന്നത്. എന്നാലിപ്പോൾ താരത്തെ നഷ്ടമായി. ഇനി രണ്ടു താരങ്ങളെയാണ് ലാപോർട്ട നിലവിൽ ലക്ഷ്യം വെക്കുന്നത്. ബൊറൂസിയയുടെ എർലിങ് ഹാലണ്ടാണ് ഒന്നാമൻ. പക്ഷേ താരത്തിന് ഭീമമായ തുകയാണ് ബൊറൂസിയ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അത് എത്രത്തോളം സാധ്യമാകും എന്ന കാര്യത്തിൽ ലാപോർട്ടക്ക് ഉറപ്പില്ല. ഇനി താരത്തെ ലഭിച്ചില്ലെങ്കിൽ സിറ്റി സ്ട്രൈക്കർ അഗ്യൂറോയെ ടീമിൽ എത്തിക്കാനാണ് ലാപോർട്ടയുടെ പ്ലാൻ. ഈ സീസണോടുകൂടി താരം ഫ്രീ ഏജന്റ് ആവും. താരത്തെ ടീമിൽ എത്തിക്കാൻ എളുപ്പമാണ്. മാത്രമല്ല അർജന്റീനയിൽ മെസ്സിയുടെ സുഹൃത്തുമായതിനാൽ മെസ്സി സന്തോഷവാനാവും എന്നാണ് ലാപോർട്ടയുടെ കണക്കുകൂട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *