നെയ്മറെക്കാൾ മുകളിൽ മെസ്സി മാത്രമേയുള്ളൂവെന്ന് മുൻ ബാഴ്സ പ്രസിഡന്റ്
ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് മുകളിൽ മെസ്സി മാത്രമേയൊള്ളൂവെന്നും ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരം നെയ്മറാണെന്നും അഭിപ്രായപ്പെട്ട് മുൻ ബാഴ്സ പ്രസിഡന്റ്. കഴിഞ്ഞ ദിവസം കോപ്പേക്കും റേഡിയോ മാർക്കക്കും നൽകിയ അഭിമുഖത്തിലാണ് മുൻ ബാഴ്സ പ്രസിഡന്റ് ആയ സാൻഡ്രോ റോസെൽ നെയ്മറെ പുകഴ്ത്തിയത്. 2013-ൽ നെയ്മറെ ബാഴ്സയിലെത്തിക്കുമ്പോൾ ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇദ്ദേഹമായിരുന്നു. നെയ്മറെ തിരികെയെത്തിക്കാൻ ബാഴ്‌സ ശ്രമിക്കണമെന്നും ലൗറ്ററോ മാർട്ടിനെസിനെ നൂറ്റിപതിനൊന്ന് മില്യൺ പണമായി നൽകി ടീമിലെത്തിക്കേണ്ട ആവിശ്യകത ഇല്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.നിലവിൽ ബാഴ്സ ലക്ഷ്യം വെക്കുന്ന രണ്ട് താരങ്ങളാണ് നെയ്മറും ലൗറ്ററോയും. എന്നാൽ സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം നെയ്മർ ശ്രമം ബാഴ്സ താൽക്കാലികമായി ഉപേക്ഷിച്ച മട്ടാണ്. മറുഭാഗത്ത് ലൗറ്ററോക്ക് വേണ്ടി ബാഴ്സ കഴിവതും ശ്രമിക്കുന്നുമുണ്ട്. ഈ അവസരത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന.
🗣 Sandro Rosell on resigning Neymar:
— Camp Nou Barça (@cnbarca) May 29, 2020
"I would sign Neymar again if I were president, he is the second best player in the world after Messi. But I would sign Neymar with two contracts; one is sporty and the other is engagement."
[MD]#ForçaBarça #FCB pic.twitter.com/lOoDtFfN2Z
” ഞാൻ ആണ് ഈ സമയത്ത് ബാഴ്സയുടെ പ്രസിഡന്റ് എങ്കിൽ തീർച്ചയായും നെയ്മറെ സൈൻ ചെയ്യാൻ ഞാൻ ശ്രമിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമാണ് നെയ്മർ. മെസ്സി മാത്രമേ നെയ്മർക്ക് മുകളിലൊള്ളൂ. ബാഴ്സയുടെ ഫിലോസഫിയുമായി വളരെയധികം ഇണങ്ങിചേരാൻ കഴിവുള്ള താരമാണ് നെയ്മർ. പക്ഷെ ക്ലബിന്റെ പരിചയസമ്പന്നത വെച്ച് താരവുമായി രണ്ട് കരാറിൽ ഏർപ്പെടേണ്ടി വരും. ഒന്ന് സ്പോർട്സ്പരമായും രണ്ടാമത് പെരുമാറ്റപരമായും ” റോസെൽ അഭിമുഖത്തിൽ പറഞ്ഞു. ” ഞാനൊരിക്കലും നൂറ്റിപ്പതിനൊന്ന് മില്യൺ യുറോ നൽകി ലൗറ്ററോയെ സൈൻ ചെയ്യില്ല. മറിച്ച് രണ്ട് താരങ്ങളെ കൈമാറി സൈൻ ചെയ്യാൻ ശ്രമിക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു. പണം നൽകി ലൗറ്ററോയെ സൈൻ ചെയ്യണ്ട എന്ന നിലപാടുകാരനാണ് ഈ അൻപത്തിയാറുകാരനായ മുൻ പ്രസിഡന്റ്.
🗣 Sandro Rosell on signing Lautaro Martínez for €111M:
— Camp Nou Barça (@cnbarca) May 29, 2020
"I wouldn't sign him for €111M, but I would look for two players in exchange. I understand that forwards are worth twice as much as a midfieldera or defenders."
[via MD]#ForçaBarça #FCB pic.twitter.com/vaj4FnaIxk