നെയ്മറുണ്ട്, പിഎസ്ജിക്കും ചാമ്പ്യൻസ് ലീഗ് കിരീടസാധ്യത : റൊണാൾഡോ!
ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടസാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോ നസാരിയോ.കഴിഞ്ഞ ദിവസം ബാങ്കോ സാന്റാന്ററിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ബയേൺ, ബാഴ്‌സ, റയൽ, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെയാണ് ഇദ്ദേഹം സാധ്യതയുള്ളവരായി തിരഞ്ഞെടുത്തിരിക്കുന്നത്.” ഇപ്പോൾ തന്നെ കിരീടസാധ്യതയുള്ളവരെ പ്രവചിക്കൽ കുറച്ചു നേരത്തെയായി പോവും. എന്നിരുന്നാലും ബയേൺ മ്യൂണിക്ക്,റയൽ മാഡ്രിഡ്,ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്ക് സാധ്യതയുണ്ട്. കൂടാതെ പിഎസ്ജിക്കും സാധ്യതയുണ്ട്. കാരണം അവരോടൊപ്പം നെയ്മറുണ്ട് ” റൊണാൾഡോ പറഞ്ഞു.
Ronaldo thinks Vinicius is "on the right track" at @realmadriden 🇧🇷🌟https://t.co/RRstvOPABi pic.twitter.com/sHeZ35dH9I
— MARCA in English (@MARCAinENGLISH) January 29, 2021
അതേസമയം വിനീഷ്യസ് ജൂനിയറെ കുറിച്ചുള്ള അഭിപ്രായങ്ങളും ഇദ്ദേഹം പങ്കുവെച്ചു. വിനീഷ്യസ് ശരിയായ പാതയിൽ ആണെന്നും റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് ഭാവിയുണ്ട് എന്നുമാണ് റൊണാൾഡോ അറിയിച്ചത്. “വിനീഷ്യസിന് റയൽ മാഡ്രിഡിൽ അവസരമുണ്ട്.പക്ഷെ കോമ്പിറ്റീഷൻ വലുതാണ്.സ്‌ക്വാഡ് നോക്കിയാൽ, പരിശീലകന് തിരഞ്ഞെടുക്കാൻ ഒരുപാട് പേരുണ്ട്. വിനീഷ്യസ് കോമ്പിറ്റീഷൻ മറികടക്കേണ്ടി വരും. പക്ഷെ വിനീഷ്യസിന് 20 വയസ്സേ ആയിട്ടുള്ളൂ. അദ്ദേഹത്തിന് ഭാവിയുണ്ട്.പക്ഷെ അദ്ദേഹം ഇപ്പോൾ ശരിയായ പാതയിൽ തന്നെയാണ് ” റൊണാൾഡോ പറഞ്ഞു.
Ronaldo thinks Vinicius is "on the right track" at @realmadriden 🇧🇷🌟https://t.co/RRstvOPABi pic.twitter.com/sHeZ35dH9I
— MARCA in English (@MARCAinENGLISH) January 29, 2021