നെഗ്രയ്ര കേസ്, ബാഴ്സക്കെതിരെ നടപടി വേഗത്തിലാക്കാൻ യുവേഫ!

എഫ്സി ബാഴ്സലോണക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് നെഗ്രയ്ര കേസാണ്.അതായത് സ്പെയിനിലെ റഫറിയിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടിന് എഫ്സി ബാഴ്സലോണ പണം നൽകിയതായി കണ്ടെത്തുകയായിരുന്നു. ഇതിനുള്ള തെളിവുകൾ പുറത്ത് വന്നതോടുകൂടി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ആ അന്വേഷണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ യുവേഫയും അന്വേഷണം നടത്തുന്നുണ്ട്. രണ്ടുപേരെ ഇതിന് വേണ്ടി യുവേഫ നിയോഗിച്ചിട്ടുണ്ട്. ഈ ആരോപണത്തിൽ ബാഴ്സ കുറ്റക്കാരാണോ എന്നാണ് യുവേഫ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഗുരുതരമായ കുറ്റമായി കൊണ്ടാണ് ഇപ്പോൾ യുവേഫ ഈ കൈക്കൂലി കേസ് പരിഗണിക്കുന്നത്. അതായത് എഫ്സി ബാഴ്സലോണ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ യുവേഫ ശിക്ഷ നടപടികൾ സ്വീകരിച്ചേക്കും. വളരെ വേഗത്തിൽ തന്നെ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കാൻ ആണ് ഇപ്പോൾ യുവേഫയുടെ പ്രസിഡന്റ് ആയ സെഫറിൻ നിർദ്ദേശം നൽകിയിട്ടുള്ളത്. വരുന്ന ജൂൺ മാസത്തിനു മുന്നേ ഒരു തീരുമാനമെടുക്കാനാണ് യുവേഫ ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്.

ബാഴ്സ ഈ വിഷയത്തിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ യുവേഫ അവരെ ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്കിയേക്കും. ഒന്നിലധികം സീസണുകളിൽ നിന്ന് വിലക്കാൻ യുവേഫ ആലോചിക്കുന്നുണ്ട് എന്നും മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ബാഴ്സ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ അടുത്ത ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് കളിക്കാൻ സാധിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *