നീക്കങ്ങൾ അതിശക്തം, മെസ്സി പിഎസ്ജിയിൽ എത്തുന്നതിന്റെ തൊട്ടരികിൽ!

മെസ്സി ഇനി ബാഴ്‌സക്ക്‌ വേണ്ടി പന്ത് തട്ടില്ല എന്നുള്ള എഫ്സി ബാഴ്സലോണയും പ്രസിഡന്റായ ജോയൻ ലാപോർട്ടയും സ്ഥിരീകരിച്ചിരുന്നു. മെസ്സിയുടെ കരാർ പുതുക്കാനാവാതെ വന്നതോടെ മെസ്സി പുതിയ ടീമിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഫ്രീ ഏജന്റായതിനാൽ മെസ്സിക്ക്‌ ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ സാധിക്കും. ബാഴ്‌സയുടെ അനുമതിക്ക്‌ കാത്ത് നിൽക്കേണ്ട ആവിശ്യമില്ലെന്ന് സാരം.

അതേസമയം വമ്പൻമാരായ പിഎസ്ജി മെസ്സിക്ക് വേണ്ടിയുള്ള നീക്കങ്ങൾ അതിശക്തമാക്കിയിട്ടുണ്ട്.പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം മെസ്സി പിഎസ്ജിയിൽ എത്തുന്നതിന്റെ തൊട്ടരികിലാണ്.2023 വരെയുള്ള ഒരു കരാർ മെസ്സിക്ക്‌ ഉടൻ തന്നെ പിഎസ്ജി വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.കൂടാതെ മെസ്സിയുടെ സുഹൃത്തായ നെയ്മർ ജൂനിയറും പിഎസ്ജിയിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

അതേസമയം ലയണൽ മെസ്സിക്ക്‌ താല്പര്യമുള്ളതും മുൻഗണന നൽകുന്നതുമായ ക്ലബ് പിഎസ്ജിയാണ് എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.ഒന്നാമതായി മെസ്സിയുടെ ഒരുപാട് സുഹൃത്തുകൾ ക്ലബ്ബിലുണ്ട്. അത്പോലെ തന്നെ പിഎസ്ജിയുടെ പ്രൊജക്റ്റിൽ മെസ്സിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ചാമ്പ്യൻസ് ലീഗ് നേടാൻ കഴിവുള്ള ടീമാണ് പിഎസ്ജി എന്നാണ് മെസ്സി വിശ്വസിക്കുന്നത്.അത് മാത്രമല്ല, മെസ്സിയുടെ സാലറി താങ്ങാൻ കഴിവുള്ള ക്ലബുകളിൽ മുമ്പിൽ പിഎസ്ജി തന്നെയാണ്.

അതേസമയം മെസ്സി പിഎസ്ജിയിലേക്ക് വരണമെങ്കിൽ എംബപ്പേ പോവേണ്ടി വരുമെന്നുള്ള ചില റൂമറുകൾ ഉണ്ടെങ്കിലും എംബപ്പേയെ നിലനിർത്താനാണ് പിഎസ്ജി പരമാവധി ശ്രമിക്കുന്നത്. പക്ഷേ ക്ലബ് വിടാനാണ് നിലവിൽ എംബപ്പേ ആലോചിക്കുന്നതെന്നും മാർക്ക ചൂണ്ടികാണിക്കുന്നുണ്ട്.

ഏതായാലും നിലവിൽ റിപ്പോർട്ടുകൾ എല്ലാം ചേർത്ത് വായിക്കുമ്പോൾ ഒരുപക്ഷെ മെസ്സിയെ അടുത്ത സീസണിൽ പിഎസ്ജി ജേഴ്സിയിൽ കാണാനായേക്കും.

Leave a Reply

Your email address will not be published. Required fields are marked *