നിങ്ങൾക്ക് അക്കാര്യത്തിൽ പേടിയാണ് : ടെബാസിന് കനത്ത മറുപടിയുമായി ഖലീഫി!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിടിലൻ എംബപ്പേ ക്ലബുമായുള്ള കരാർ പുതുക്കിയത് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസ് തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അതായത് പിഎസ്ജി ചെയ്തത് ഫുട്ബോളിന് അപമാനകരമായ കാര്യമാണെന്നും ഖലീഫി സൂപ്പർ ലീഗിനെ പോലെ തന്നെ അപകടകാരിയാണ് എന്നുമായിരുന്നു ടെബാസ് പറഞ്ഞിരുന്നത്.

എന്നാൽ ഇതിനിപ്പോൾ ഖലീഫി തന്നെ കനത്ത മറുപടി നൽകിയിട്ടുണ്ട്.അതായത് ലീഗ് വൺ ലാലിഗയേക്കാൾ വലുതാവുമെന്ന് അദ്ദേഹം ഭയപ്പെടുന്നു എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖലീഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ലാലിഗയേക്കാൾ ലീഗ് വൺ വലുതാകുമെന്ന് അദ്ദേഹം പേടിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യമാണ്.ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അതൊരു പോസിറ്റീവാണ്. കഴിഞ്ഞ മൂന്നോ നാലോ വർഷം മുമ്പ് ഉണ്ടായിരുന്ന പോലെയുള്ള ഒരു ലാലിഗയല്ല നിലവിലുള്ളത്. ലാലിഗയോടും അതിലുള്ള എല്ലാ ക്ലബ്ബുകളോടും ഞങ്ങൾക്ക് ബഹുമാനമുണ്ട്. പക്ഷേ ഞങ്ങളും ബഹുമാനം അർഹിക്കുന്നുണ്ട് ” ഇതാണ് ഖലീഫി പറഞ്ഞിട്ടുള്ളത്.

2025 വരെയാണ് എംബപ്പെ കരാർ പുതുക്കിയിട്ടുള്ളത്. അദ്ദേഹം റയലിലേക്ക് വരാത്തത് റയലിനെ സംബന്ധിച്ചിടത്തോളവും ലാലിഗയെ സംബന്ധിച്ചെടുത്തോളവും കനത്ത തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *