നാലു കോപ്പി മാത്രമുള്ള മെസ്സിയുടെ കരാർ വിവരങ്ങൾ ലീക്കാക്കി മാധ്യമം, നിയമപരമായി നേരിടാൻ ബാഴ്‌സയും മെസ്സിയും!
ഇന്നലെയായിരുന്നു സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ പ്രധാനപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ വിവരങ്ങളായിരുന്നു ഇത്. 2017-ലായിരുന്നു മെസ്സി നാലു വർഷത്തേക്ക് കരാർ പുതുക്കിയത്. ഇതിന്റെ വിശദാംശങ്ങളാണ് സ്പാനിഷ് മാധ്യമം ചോർത്തിയത്. ഇതുപ്രകാരം മെസ്സിക്ക് നാലു വർഷത്തേക്ക് ബാഴ്സ നൽകാമെന്നേറ്റ തുക 555 മില്യൺ യൂറോയാണ്.അതായത് ഒരു വർഷത്തിന് എല്ലാ രീതിയിലുമായി 139 മില്യൺ യൂറോയാണ് മെസ്സി ബാഴ്‌സയിൽ നിന്നും കൈപ്പറ്റുന്നത്. ചുരുക്കത്തിൽ ഒരു ദിവസം 381 k യൂറോയും ഒരു മണിക്കൂറിനു 15875 യൂറോയും ഒരു മിനുട്ടിന് 265 യൂറോയും ഒരു സെക്കന്റിന് നാലു യൂറോയും മെസ്സി ബാഴ്‌സയിൽ നിന്ന് കൈപ്പറ്റുന്നുണ്ട്.
Lionel Messi is reportedly earning €265-a-minute at Barcelona 🤑 pic.twitter.com/EYdpaQeAGY
— ESPN FC (@ESPNFC) January 31, 2021
ഒരു അത്ലെറ്റ് കൈപ്പറ്റുന്ന ഏറ്റവും വലിയ തുകയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ലീക്കായ വിവരങ്ങൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. ഈ കരാറിന്റെ കോപ്പി ആകെ നാലു പേരുടെ കയ്യിൽ മാത്രമേയൊള്ളൂ. ഒന്ന് മെസ്സിയുടെ കയ്യിൽ, രണ്ടാമത്തേത് ബാഴ്സയുടെ കയ്യിൽ, മൂന്നാമത്തേത് ലാലിഗയുടെ പക്കൽ, നാലാമത്തേത് മെസ്സിയുടെ നിയമവിഭാഗത്തിന്റെ കയ്യിൽ. ഈ നാലു പേരിൽ ആരുടെ പക്കലിൽ നിന്നാണ് ഇത് ചോർന്നത് എന്ന് വ്യക്തമല്ല. ഏതായാലും തങ്ങളുടെ പക്കലിൽ നിന്ന് അല്ലെന്ന് ബാഴ്സ അറിയിച്ചിട്ടുണ്ട്. മാത്രമല്ല തങ്ങളും മെസ്സിയും ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും ബാഴ്സ വ്യക്തമാക്കിയിട്ടുണ്ട്.
Let's be honest… Messi deserves every euro he's paid by @FCBarcelona 🔝https://t.co/bkRiTJT3gc pic.twitter.com/jJkB8VwdBR
— MARCA in English (@MARCAinENGLISH) January 31, 2021