താരങ്ങൾ ഇടഞ്ഞ് തന്നെ, ഗത്യന്തരമില്ലാതെ ചർച്ച അവസാനിപ്പിച്ച് ബാഴ്സ !
സാലറി കട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ എഫ്സി ബാഴ്സലോണ അവസാനിപ്പിച്ചു. ഇന്നലെയാണ് തങ്ങൾ താരങ്ങളുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചതായി എഫ്സി ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചത്. ക്ലബ്ബിന്റെ ഔദ്യോഗികവെബ്സൈറ്റിലൂടെ പുറത്തു വിട്ട പ്രസ്താവനയിലൂടെയാണ് തങ്ങൾ ഒരു കരാറിലും എത്താതെ ചർച്ചകൾ അവസാനിപ്പിച്ചതായി ബാഴ്‌സ അറിയിച്ചത്. ഇനി സാലറി കട്ടുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാവില്ല. മുമ്പ് പലകുറി ബാഴ്സയും താരങ്ങളും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അതിലൊന്നും തന്നെ കാര്യങ്ങൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നില്ല. ഭൂരിഭാഗം താരങ്ങളും സാലറി കട്ടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതിനാലാണ് ചർച്ചകൾ ഫലം കാണാനാവാതെ പോയത്.
Barcelona release update on salary reduction negotiations https://t.co/D9wP3Z7aiT
— footballespana (@footballespana_) November 11, 2020
ഇനി ചർച്ചകൾ ഒന്നും ഉണ്ടാവില്ലെങ്കിലും നവംബർ ഇരുപത്തിമൂന്ന് വരെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബാഴ്‌സ താരങ്ങൾക്ക് സമയം നൽകിയിട്ടുണ്ട്. സാലറി കട്ട് അംഗീകരിക്കുകയാണെങ്കിലും നിരാകരിക്കുകയാണെങ്കിലും നവംബർ ഇരുപത്തിമൂന്നിന് മുമ്പ് താരങ്ങൾ ക്ലബ്ബിനെ വിവരമറിയിക്കണം. 190 മില്യണോളമാണ് ബാഴ്സക്ക് ഈ സാലറി കട്ടിലൂടെ സേവ് ചെയ്യേണ്ടി വന്നിരിക്കുന്നത്. എന്നാൽ താരങ്ങൾ അംഗീകരിക്കാത്ത പക്ഷം മറ്റു മാർഗങ്ങൾ തേടാൻ ബാഴ്സ നിർബന്ധിതരായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി സാമ്പത്തികമായി ഏറെ പിടിച്ചുലച്ച ക്ലബാണ് ബാഴ്‌സ. ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ബാഴ്‌സയെ ജനുവരിയിൽ പാപ്പരായി പ്രഖ്യാപിക്കാൻ ലാലിഗക്ക് കഴിഞ്ഞേക്കും. അതൊഴിവാക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സയുടെ താൽകാലികബോർഡ്.
[COMUNICADO]
— FC Barcelona (@FCBarcelona_es) November 11, 2020
La Junta Gestora del FC Barcelona informa de la situación de la mesa de negociación salarial entre el Club y los representantes de los futbolistas profesionales, y del colectivo de trabajadores corporativos