തന്റെ തന്ത്രങ്ങൾ പിഴച്ചുവോ? സിദാൻ പറയുന്നു!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് റയൽ സോസിഡാഡിനോട്‌ സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിൽ സോസിഡാഡിന് വേണ്ടി പോർട്ടു ലീഡ് നേടിയപ്പോൾ വിനീഷ്യസ് ജൂനിയറാണ് റയലിന് സമനില നേടികൊടുത്തത്. എന്നാൽ മത്സരത്തിലെ സിദാന്റെ ടാക്ടിക്സിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ പ്രതിരോധനിരയിൽ വരുത്തിയ മാറ്റങ്ങളാണ് റയൽ ഗോൾ വഴങ്ങാൻ കാരണമായത് പലരും വാദിച്ചിരുന്നു.ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് സിദാൻ. താൻ പ്രതീക്ഷിച്ച പോലെയുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെന്നും അത്‌ റയലിനെ ബാധിച്ചുവെന്നുമാണ് സിദാൻ തുറന്നു പറഞ്ഞത്. എന്നാൽ കുറച്ചു സമയത്തിന് ശേഷം റയൽ മാഡ്രിഡ്‌ മികച്ച കളി കാഴ്ച്ചവെച്ചുവെന്നും സിദാൻ അറിയിച്ചു.

” ഞാൻ മാറ്റങ്ങൾ വരുത്താൻ കാരണം ഞാൻ റയലിന്റെ പ്രെസ്സിങ്ങിൽ തൃപ്തനല്ലാത്തത് കൊണ്ടാണ്.10-15 മിനുട്ടുകൾക്ക് ശേഷം ഞങ്ങൾ നല്ല രീതിയിൽ കളിച്ചു.ഞങ്ങളുടെ സബ്സ്റ്റിട്യൂഷനുകൾ മികച്ച രീതിയിൽ കളിച്ചു.പക്ഷെ ഞാൻ വരുത്തിയ മാറ്റങ്ങൾ പ്രതീക്ഷിച്ച പോലെ ഫലം കണ്ടില്ല. അത് റയലിനെ ബാധിച്ചു.പക്ഷെ ആ മാറ്റങ്ങൾ വരുത്താൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു. എന്തെന്നാൽ മത്സരം കുറച്ചു പിന്നിട്ടപ്പോഴേക്കും ടീം തളർന്നിരുന്നു.എന്നിരുന്നാലും നല്ലൊരു മത്സരം തന്നെയാണ് കഴിഞ്ഞു പോയത്. നാലിൽ പരം അവസരങ്ങൾ ഞങ്ങൾക്ക് സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിരുന്നു ” സിദാൻ മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *