ഇന്ന് ബെല്ലിങ്ഹാമിനെക്കാൾ മുകളിലുള്ള ആരും തന്നെ ലോകത്തില്ല :കെപ

നിലവിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് വേണ്ടി ജൂഡ് ബെല്ലിങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. സ്പാനിഷ് ലീഗിലെ ടോപ് സ്കോറർ ഇപ്പോൾ ഈ മധ്യനിരതാരമാണ്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബൊറൂസിയയിൽ നിന്നായിരുന്നു ബെല്ലിങ്ഹാം റയൽ മാഡ്രിഡിൽ എത്തിയത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ഏറ്റവും മികച്ച സൈനിങ്ങ് ആണ് റയൽ മാഡ്രിഡ് നടത്തിയത് എന്നത് നിസ്സംശയം പറയാൻ സാധിക്കും.

അതേസമയം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെയായിരുന്നു ചെൽസിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ഗോൾ കീപ്പറായ കെപയെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്.ബെല്ലിംഗ്ഹാമിനെ കുറിച്ച് കെപ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇന്ന് ലോക ഫുട്ബോളിൽ ബെല്ലിങ്‌ഹാമിനെക്കാൾ മുകളിലുള്ള ആരും തന്നെ ഇല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ലോകത്തെ ഏറ്റവും മികച്ച താരം ബെല്ലിങ്ഹാമാണ് എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.കെപയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ആഗോളതലത്തിൽ ബെല്ലിങ്ഹാമിനെക്കാൾ മികച്ച ഒരു താരം ഇല്ല. അദ്ദേഹത്തിന്റെ കഴിവ് എന്താണ് എന്നുള്ളത് ഓരോ മത്സരത്തിലും നമ്മൾ ഇപ്പോൾ കാണുന്നുണ്ട്.ഇതുപോലെതന്നെ അദ്ദേഹം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യക്തമായ ഐഡിയകൾ ഉള്ള വളരെയധികം പക്വതയുള്ള ഒരു താരമാണ് ബെല്ലിംഗ്ഹാം. ഗോളുകൾ മാത്രമല്ല നമ്മൾ ശ്രദ്ധിക്കേണ്ടത്, അദ്ദേഹത്തിന്റെ ഡിഫൻസിവ് വർക്ക് കൂടി നമ്മൾ ശ്രദ്ധിക്കണം. തീർച്ചയായും റയൽ മാഡ്രിഡിൽ ഒരു യുഗം തന്നെ അദ്ദേഹം രേഖപ്പെടുത്തും ” ഇതാണ് കെപ ബെല്ലിങ്ഹാമിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

10 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഇതിനോടകം തന്നെ ബെല്ലിങ്ഹാം നേടിക്കഴിഞ്ഞു. ഇതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഒരു തുടക്കം റയൽ മാഡ്രിഡിൽ ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!