തകർപ്പൻ ഗോൾ, വിനീഷ്യസിന് ആഞ്ചലോട്ടിയുടെ പ്രശംസ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ സെവിയ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റാഫ മിറിലൂടെ സെവിയ്യ ലീഡ് നേടിയെങ്കിലും റയലിന് ബെൻസിമ സമനില ഗോൾ നേടികൊടുക്കുകയായിരുന്നു.പിന്നീട് 87-ആം മിനുട്ടിലാണ് വിനീഷ്യസിന്റെ തകർപ്പൻ ഗോൾ പിറന്നത്. ബോക്സിന് വെളിയിൽ നിന്നുള്ള ഒരു കരുത്തുറ്റ ഷോട്ടിലൂടെ വിനീഷ്യസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ റയൽ ജയമുറപ്പിച്ചു.

ഏതായാലും റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി വിനീഷ്യസിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അസാധാരണമായ ഒരു താരമാണ് വിനീഷ്യസ് എന്നാണ് ആഞ്ചലോട്ടി അറിയിച്ചത്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” അസാധാരണമായ ഒരു താരമാണ് വിനീഷ്യസ്.കാലുകളിലും ഫിസിക്കിലും പ്രത്യേകതകൾ നിറഞ്ഞ ഒരു താരമാണ് വിനീഷ്യസ്.എന്നെ അത്ഭുതപെടുത്തിയ കാര്യം വിനീഷ്യസ് നേടിയ ആ ഗോളിന്റെ ക്വാളിറ്റിയാണ്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ ക്വാളിറ്റി സ്ട്രോങ്ങ്‌ ആണ്.പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് വിനീഷ്യസ് നേടുന്ന ഗോളുകളുടെ ക്വാളിറ്റിയാണ്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലേക്ക് അദ്ദേഹം ഒരു ചുവട് കൂടി വെച്ച് കഴിഞ്ഞു ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.

ജയത്തോടെ റയൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് നിലവിൽ റയലിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *