ഡ്രസ്സിംഗ് റൂമിലെ ഡിജെയാണ് യമാൽ: പൗ വിക്ടർ പറയുന്നു
കേവലം 17 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ ഇന്ന് എഫ്സി ബാഴ്സലോണയുടെ നിർണായകഘടകമാണ്. ഭൂരിഭാഗം മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ട് ചെയ്യാറുണ്ട്.ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 6 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ കോപ ട്രോഫിയും സ്വന്തമാക്കിയത് താരം തന്നെയായിരുന്നു.
നിലവിൽ ബാഴ്സയുടെ സീനിയർ ടീമിൽ ഒരുപാട് ലാ മാസിയ താരങ്ങൾ കളിക്കുന്നുണ്ട്. അതിലൊരു താരമാണ് പൗ വിക്ടർ.അദ്ദേഹം യമാലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിലെ ഡിജെയാണ് യമാൽ എന്നാണ് വിക്ടർ പറഞ്ഞിട്ടുള്ളത്.യമാലിന്റെ സംഗീത പ്രേമത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.വിക്ടറിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെ ഡിജെയാണ് ലാമിൻ യമാൽ.ഒരുപാട് ശബ്ദത്തോടുകൂടി ആയിരിക്കും പല ദിവസങ്ങളും അവസാനിക്കുക. രാവിലെത്തന്നെ അദ്ദേഹം പാട്ട് വെക്കും. രാവിലെ 9 മണിക്ക് തന്നെ ഈ പാട്ട് കേൾക്കുക എന്നത് നമുക്ക് അത്ര സുഖകരമായി തോന്നില്ല. പക്ഷേ അതൊരു നല്ല കാര്യമാണ് ” ഇതാണ് വിക്ടർ യമാലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
അതായത് രാത്രിയെന്നോ രാവിലെയെന്നോ വ്യത്യാസമില്ലാതെ എപ്പോഴും പാട്ട് കേട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് യമാൽ എന്നാണ് വിക്ടർ വ്യക്തമാക്കിയിട്ടുള്ളത്.ഏതായാലും താരത്തിന്റെ മികവ് ബാഴ്സക്ക് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇനി അടുത്ത ലീഗ് മത്സരത്തിൽ ബാഴ്സലോണ റയൽ സോസിഡാഡിനെയാണ് നേരിടുക. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക. മത്സരത്തിൽ യമാലും ലെവയും റാഫിഞ്ഞയും അണിനിരക്കുന്ന മുന്നേറ്റ നിര തന്നെയായിരിക്കും ബാഴ്സയിൽ ഉണ്ടാവുക.