ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ലിയോ, മെസ്സിക്ക് സുവാരസിന്റെ ഹൃദയത്തിൽ നിന്നുള്ള സന്ദേശം!

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലൂയിസ് സുവാരസ് ബാഴ്‌സയോട് വിടപറഞ്ഞിരുന്നത്. തന്റെ ഉറ്റസുഹൃത്തായ ലൂയിസ് സുവാരസിന്റെ വിടവാങ്ങൽ മെസ്സിയെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഇപ്പോഴിതാ സുവാരസിന് പിന്നാലെ മെസ്സിയും ബാഴ്‌സ വിടചൊല്ലുകയാണ്. ഫുട്ബോൾ ലോകം ഒന്നടങ്കം അത്ഭുതത്തോടെയായിരുന്നു ഈയൊരു തീരുമാനത്തെ നോക്കി കണ്ടിരുന്നത്. ഏതായാലും അടുത്ത സീസണിൽ മെസ്സിയെ മറ്റൊരു ക്ലബ്ബിന്റെ ജേഴ്സി നമുക്ക് കാണാൻ സാധിച്ചേക്കും.

ഇപ്പോഴിതാ തന്റെ ഉറ്റസുഹൃത്തായ മെസ്സിക്ക്‌ ഹൃദയത്തിൽ നിന്നുള്ള സന്ദേശം പങ്കു വെച്ചിരിക്കുകയാണ് ലൂയിസ് സുവാരസ്.ലോകത്തിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സിയെന്നും ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു എന്നുമാണ് സുവാരസ് അറിയിച്ചിട്ടുള്ളത്. സുവാരസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

” നിങ്ങൾ എഫ്സി ബാഴ്സലോണയിൽ എഴുതി ചേർത്ത കാര്യങ്ങളെ വിശേഷിപ്പിക്കാൻ ഇവിടെ മതിയായ വാക്കുകളില്ല എന്ന കാര്യം എനിക്കറിയാം.നിങ്ങൾ വളർന്നത് അവിടെയാണ്,നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന ക്ലബാണത്.ലോകത്തിലെ എക്കാലത്തെയും മികച്ച താരമാവുന്നത് വരെ നിങ്ങൾ അവിടെ കിരീടങ്ങൾ വാരിക്കൂട്ടി.ഞാൻ അവിടെ എത്തിയത് മുതൽ നിങ്ങൾ എന്നെ സ്വീകരിച്ച രീതിയിലും പരിപാലിച്ച രീതിയിലും ഞാൻ എന്നും നന്ദി ഉള്ളവനായിരിക്കും.കൂടാതെ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യൻ കൂടിയാണ് നിങ്ങൾ.എഫ്സി ബാഴ്സലോണയിൽ നിങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമാണ്.ആയിരക്കണക്കിന് നിമിഷങ്ങൾ നിങ്ങളോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും അതെല്ലാം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലതായിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു ലിയോ ” ഇതാണ് സുവാരസ് കുറിച്ചത്.

മെസ്സിയുടെ പടിയിറക്കത്തോട് കൂടി ഒരു യുഗത്തിനാണ് വിരാമമാവുന്നത്. കൂടാതെ എംഎസ്എൻ ത്രയത്തിലെ അവസാന ഇതളും പൊഴിഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *