ചെൽസി സൂപ്പർതാരം ബാഴ്‌സയുമായി കരാറിലെത്തി? റൂമർ!
പുതിയ താരങ്ങളെ സ്വന്തമാക്കി കൊണ്ട് ടീമിനെ പ്രതാപകാലത്തേക്ക് നയിക്കാനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി. ഡാനി ആൽവെസിനെയും ഫെറാൻ ടോറസിനെയും സൈൻ ചെയ്ത ബാഴ്‌സയിപ്പോൾ മറ്റൊരു സൈനിംഗിന്റെ തൊട്ടരികിലാണ്. ചെൽസിയുടെ സ്പാനിഷ് സൂപ്പർ താരമായ സെസാർ അസ്പിലിക്യൂട്ട ബാഴ്‌സയിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ.
— Murshid Ramankulam (@Mohamme71783726) December 30, 2021
ബാഴ്‌സയും അസ്പിലിക്യൂട്ടയും തമ്മിൽ വാക്കാൽ കരാറിലെത്തി കഴിഞ്ഞു എന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോ അവകാശപ്പെട്ടിരിക്കുന്നത്. ഈ സീസണോട് കൂടി താരത്തിന്റെ ചെൽസിയുമായുള്ള കരാർ അവസാനിക്കും. അതിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് സെസാർ ബാഴ്‌സയിൽ എത്തുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.
ചെൽസിക്ക് വേണ്ടി പത്ത് വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് അസ്പിലിക്യൂട്ട. റൈറ്റ് ബാക്ക് പൊസിഷനിലും സെന്റർ ബാക്ക് പൊസിഷനിലും കളിച്ച് പരിചയമുള്ള താരമാണ് ഇദ്ദേഹം.മാഴ്സെയിൽ നിന്നായിരുന്നു താരം പത്ത് വർഷങ്ങൾക്ക് മുമ്പ് ചെൽസിയിൽ എത്തിയത്.സാവിക്ക് വളരെയധികം താല്പര്യമുള്ള താരം കൂടിയാണ് സെസാർ.