ക്രിസ്റ്റ്യാനോ റൊണാൾഡോ Vs ഗാരെത് ബെയ്ൽ,റയൽ മാഡ്രിഡിലെ റെക്കോർഡുകൾ അറിയാം!

ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ മുന്നേറ്റ നിരകളിൽ ഒന്നായിരുന്നു റയലിന്റെ BBC മുന്നേറ്റനിര. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയ്ലും കരിം ബെൻസിമയുമായിരുന്നു ഈ മൂന്നു താരങ്ങൾ. ഇപ്പോൾ ബെൻസിമ മാത്രമാണ് റയൽ മാഡ്രിഡിൽ അവശേഷിക്കുന്നത്. റൊണാൾഡോയും ബെയ്ലും ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്.

2009-ൽ 80 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നായിരുന്നു റൊണാൾഡോ റയലിലേക്ക് എത്തിയത്. പിന്നീട് 2018 ലാണ് റൊണാൾഡോ റയലിനോട് വിട പറഞ്ഞത്.2013 ലായിരുന്നു ബെയ്ൽ ടോട്ടൻഹാം വിട്ട് കൊണ്ട് റയലിലേക്ക് എത്തിയത്. ഒടുവിൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഫ്രീ ഏജന്റായി കൊണ്ട് ബെയ്ൽ ക്ലബ് വിട്ടത്.ഇനി MLS ലാണ് താരം കളിക്കുക.

ഏതായാലും പ്രമുഖ മാധ്യമമായ പ്ലാനറ്റ് ഫുട്ബോൾ ഇരു താരങ്ങളുടെയും കരിയർ ഒന്ന് താരതമ്യം ചെയ്തിട്ടുണ്ട്.റയലിലെ കണക്കുകളാണ് ഇവർ പരിഗണിച്ചിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡ് കരിയർ ഇങ്ങനെയാണ്..

Games: 438
Starts: 424
Sub appearances: 14

Goals: 450
Assists: 131
Penalties scored: 79

Minutes per goal: 84.07
Minutes per non-penalty goal: 101.9
Minutes per goal or assist: 65.1

Trophies Won: 15 – La Liga x 2 (2011–12, 2016–17), Copa del Rey x 2 (2010–11, 2013–14), Supercopa de Espana x 2 (2012, 2017), UEFA Champions League x 4 (2013–14, 2015–16, 2016–17, 2017–18), UEFA Super Cup x 2 (2014, 2017), FIFA Club World Cup x 3 (2014, 2016, 2017)

അതേസമയം ബെയ്ലിന്റെ റയൽ മാഡ്രിഡ് കരിയർ നമുക്കൊന്ന് പരിശോധിക്കാം..

Games: 258
Starts: 208
Sub appearances: 50

Goals: 106
Assists: 67
Penalties scored: 4

Minutes per goal: 171.8
Minutes per non-penalty goal: 178.5
Minutes per goal or assist: 105.2

Trophies Won: 16 – La Liga x 3 (2016–17, 2019–20, 2021–22), Copa del Rey x 1 (2013–14), Supercopa de Espana x 1 (2017), UEFA Champions League x 5 (2013–14, 2015–16, 2016–17, 2017–18, 2021–22), UEFA Super Cup x 3 (2014, 2016, 2017), FIFA Club World Cup x 3 (2014, 2017, 2018)

ഇതൊക്കെയാണ് കണക്കുകൾ.റൊണാൾഡോ തന്നെയാണ് റയലിൽ ബെയ്ലിനേക്കാൾ ഇമ്പാക്ട് ഉണ്ടാക്കിയത് എന്നുള്ളത് ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്. അതേസമയം ഗാരെത് ബെയ്ലും റയലിന്റെ ഇതിഹാസങ്ങളിൽ പെട്ട ഒരു താരം തന്നെയാണ് എന്നുള്ളത് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!