ക്രിസ്റ്റ്യാനോ, ക്ലോപ്, മൊറീഞ്ഞോ, പെപ്, മെസ്സി.ലാലിഗയിൽ വേണ്ടവരുടെ ലിസ്റ്റ് നിരത്തി പ്രസിഡന്റ്‌ !

സൂപ്പർ താരങ്ങളെയും സൂപ്പർ പരിശീലകരെയും ലാലിഗയിൽ കാണാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി പ്രസിഡന്റ്‌ ഹവിയർ ടെബാസ്‌. കഴിഞ്ഞ ദിവസം വേൾഡ് ഫുട്ബോൾ സമ്മിറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, യുർഗൻ ക്ലോപ്, ഹോസെ മൊറീഞ്ഞോ, പെപ് ഗ്വാർഡിയോള എന്നിവരെ ലാലിഗയിലേക്ക് എത്തിക്കാനും ലയണൽ മെസ്സിയെ ലാലിഗയിൽ തന്നെ നിലനിർത്താനുമാണ് ടെബാസ്‌ ആഗ്രഹം പ്രകടിപ്പിച്ചത്. ലാലിഗയുടെ വളർച്ചക്ക്‌ സഹായകരമാവാൻ ഇവർക്ക്‌ സാധിക്കുമെന്നും എന്നാൽ ഇവർ അത്യാവശ്യക്കാരല്ലെന്നും ഇവരില്ലെങ്കിലും ലീഗ് മുന്നോട്ട് പോകുമെന്നുമാണ് ടെബാസ് അറിയിച്ചിരിക്കുന്നത്. ലീഗ് വിട്ട നെയ്മറിനെ കുറിച്ചും നിലവിലെ താരങ്ങളായ ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ എന്നിവരെ കുറിച്ചും ഹബാസ് സംസാരിച്ചു.

” എനിക്ക് മെസ്സിയെയും മൊറീഞ്ഞോയെയും പെപ്പിനെയും ക്ലോപിനെയും ക്രിസ്റ്റ്യാനോയെയും ലാലിഗയിൽ വേണം. അവർ ലീഗിനെ വളരാൻ സഹായിക്കുന്നവരാണ്. പക്ഷെ അവർ അത്യാവശ്യക്കാരല്ല. നെയ്മർ ലീഗ് വിട്ടു. ലീഗിനെ സഹായിക്കാൻ കഴിവുള്ള താരമായിരുന്നു. പക്ഷെ അത്യാവശ്യമുള്ള താരമായിരുന്നില്ല. അടുത്ത നാലു സീസണുകളിലേക്കുള്ള എല്ലാ സംപ്രേക്ഷണവകാശവും വിറ്റു പോയിട്ടുണ്ട്. ഒരുപക്ഷെ സ്പോൺസർഷിപ്പിനെ ഇത് ബാധിച്ചേക്കാം. പക്ഷെ ഹാർഡ് വർക്കിലൂടെ ഇത് മറികടക്കാൻ കഴിയും. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി ഇവിടെ കരിയർ അവസാനിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഏറ്റവും വലിയ ട്രാൻസ്ഫറുകളിൽ ഒന്നാണ് ഗ്രീസ്മാന്റേത്. കൂട്ടീഞ്ഞോ ഇതുവരെ ബാഴ്സയിൽ ക്ലിക്ക് ആയിട്ടില്ല. ഉസ്മാൻ ഡെംബലെ, കരിം ബെൻസിമ എന്നീ സൂപ്പർ താരങ്ങൾ ലീഗിൽ ഉണ്ട്. ഹാലണ്ടിന്റെ കാര്യം എന്താവുമെന്ന് നോക്കികാണാം “ടെബാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *