ക്രിസ്റ്റ്യാനോയും ബെയ്‌ലും തിരിച്ചെത്തുമോ? ആഞ്ചലോട്ടി പറയുന്നു!

റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ഇന്നലെയായിരുന്നു കാർലോ ആഞ്ചലോട്ടി മാധ്യമങ്ങളെ കണ്ടത്.2013-2015 കാലയളവിൽ റയലിന്റെ പരിശീലകനായിരുന്ന ആഞ്ചലോട്ടി ക്ലബ്ബിന് പത്താം ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തിരുന്നു. അന്ന് റയലിലെ നിർണായകസാന്നിധ്യങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയ്‌ലും ഇന്ന് റയലിനോടൊപ്പമില്ല. ബെയ്ൽ ലോണിൽ ടോട്ടൻഹാമിൽ ആണ് കളിക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് താരമാണ്. താരം മടങ്ങി വന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഇടക്കാലയളവിൽ പ്രചരിച്ചിരുന്നു. ഏതായാലും ഈ രണ്ടു താരങ്ങളും റയലിലേക്ക് മടങ്ങിയെത്തുമോ എന്നുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ആഞ്ചലോട്ടി. ബെയ്ൽ മടങ്ങിയെത്തിയെക്കുമെന്നുള്ള സൂചന നൽകിയ ഇദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക് എത്താൻ സാധ്യത കുറവാണെന്നുമുള്ള സൂചനയും നൽകി.

“ബെയ്ലിന് കൂടുതൽ കളിക്കാനുള്ള അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ നന്നായിയറിയാം. അദ്ദേഹം തിരിച്ചെത്തും. അദ്ദേഹത്തിന് കളിക്കാനുള്ള ഒരു മോട്ടിവേഷനുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് നല്ലൊരു സീസൺ ഉണ്ടാവുമെന്ന് എനിക്കുറപ്പാണ്. ക്രിസ്റ്റ്യാനോയുടെ കാര്യത്തിലേക്ക് വന്നാൽ എനിക്കൊരുപാട് ബന്ധമുള്ള താരമാണ് അദ്ദേഹം. പക്ഷേ മറ്റൊരു ക്ലബ്ബിന്റെ താരത്തെ കുറിച്ച് സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അദ്ദേഹത്തിന് ഇപ്പോഴും യുവന്റസുമായി കരാറുണ്ട്. അദ്ദേഹം ഇപ്പോഴും മികച്ച രൂപത്തിൽ തന്നെയാണ് കളിക്കുന്നത്. ഒരുപാട് ഗോളുകൾ ഇപ്പോഴും റൊണാൾഡോ നേടുന്നുണ്ട് “ആഞ്ചലോട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *