ക്രിസ്റ്റ്യാനോക്ക് നമ്മൾ വേണ്ടത്ര മൂല്യം കൽപ്പിക്കുന്നില്ല:മെസ്സി-Cr7 എന്നിവരെക്കുറിച്ച് കാസമിറോ പറയുന്നു

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ദീർഘകാലം റയൽ മാഡ്രിഡിൽ കളിച്ച താരമാണ് കാസമിറോ. റയൽ മാഡ്രിഡിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി കിരീടങ്ങൾ അക്കാലയളവിൽ റയൽ മാഡ്രിഡ് സ്വന്തമാക്കി.പിന്നീട് രണ്ടുപേരും ക്ലബ്ബിനോട് വിട പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇരുവരും ഒരുമിച്ചിരുന്നു.നിലവിൽ റൊണാൾഡോ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

പ്രമുഖ മാധ്യമമായ എൽ ചിരിങ്കിറ്റോക്ക് കാസമിറോ ഒരു വലിയ അഭിമുഖം നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ,മെസ്സി എന്നീ രണ്ട് ഇതിഹാസങ്ങളെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അവർ ചെയ്ത കാര്യങ്ങളുടെ മൂല്യം പൂർണ്ണമായും തിരിച്ചറിയാൻ നമുക്ക് ഇപ്പോഴും സാധിച്ചിട്ടില്ല എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആസ്വദിക്കുന്നു. പക്ഷേ മെസ്സിയും റൊണാൾഡോയും എന്താണ് ചെയ്തത് എന്നത് നമ്മൾ പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിൽ ഇക്കാലമത്രയും ചെയ്തതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിനും അർഹമായ ഒരു മൂല്യം നമ്മൾ ഇതുവരെ കൽപ്പിച്ചിട്ടില്ല.കഴിഞ്ഞവർഷം അദ്ദേഹം അൻപതിൽപരം ഗോളുകളാണ് നേടിയത്. ഒരു താരത്തെക്കുറിച്ച് ഇതിനേക്കാൾ കൂടുതൽ നമ്മൾ എന്ത് പറയാനാണ്? ഇതാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.

അതായത് റൊണാൾഡോ ഈ പ്രായത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മഹത്തരമാണെന്നും അർഹിച്ച മൂല്യം ഇക്കാര്യത്തിന് ലഭിക്കുന്നില്ല എന്നുമാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.മെസ്സിയും റൊണാൾഡോയും മികച്ച പ്രകടനം ഇപ്പോഴും തുടരുന്നുണ്ട്. സൗദി അറേബ്യൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ വഹിച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *