പരിശീലകൻ ലൂയിസ് കാസ്ട്രോ ബ്രേക്ക് എടുത്തു, സ്ഥിരീകരിച്ച് അൽ നസ്ർ!

സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ ഏറ്റവും ഒടുവിൽ കളിച്ചത് സൂപ്പർ കപ്പിന്റെ സെമിഫൈനൽ മത്സരമാണ്. ഒന്നിനെതിരെ 2 ഗോളുകൾക്ക് ആ മത്സരത്തിൽ അൽ ഹിലാലിനോട് അൽ നസ്ർ പരാജയപ്പെട്ടുകൊണ്ട് പുറത്താവുകയായിരുന്നു. ഇനി ഇന്ന് നടക്കുന്ന മത്സരത്തിൽ അൽ നസ്ർ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. സൗദി അറേബ്യൻ ലീഗിലെ 28 റൗണ്ട് പോരാട്ടത്തിൽ അൽ ഫയ്ഹയാണ് അൽ നസ്രിന്റെ എതിരാളികൾ.

ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക.അൽ നസ്രിന്റെ മൈതാനത്ത് വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം അരങ്ങേറുക. എന്നാൽ ഈ മത്സരത്തിൽ ടീമിനോടൊപ്പം അവരുടെ മുഖ്യ പരിശീലകൻ ലൂയിസ് കാസ്ട്രോ ഉണ്ടാവില്ല. അദ്ദേഹം ഒരു ബ്രേക്ക് എടുത്തിട്ടുണ്ട്. ഇക്കാര്യം അൽ നസ്ർ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം ബ്രേക്ക് എടുത്തിരിക്കുന്നത്. ഡോക്ടർമാർ അദ്ദേഹത്തിന് നിർബന്ധിത വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്. മൈനർ മെഡിക്കൽ പ്രൊസീജിയർ എന്നാണ് അൽ നസ്ർ തങ്ങളുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ ഇതിന്റെ കാരണമായി കൊണ്ട് പറഞ്ഞിട്ടുള്ളത്. ഏതായാലും ഇന്നത്തെ മത്സരത്തിൽ ഡഗ്ഗൗട്ടിൽ കാസ്ട്രോ ഉണ്ടാവില്ല.പകരം അസിസ്റ്റന്റ് പരിശീലകനായ വിറ്റോർ സെവറിനോയാണ് ഉണ്ടാവുക എന്നുള്ളതും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്.

കുറച്ച് ദിവസം അദ്ദേഹം ബ്രേക്ക് എടുക്കുന്നുവെന്നും അദ്ദേഹം തിരികെ വരുന്നത് വരെ അസിസ്റ്റന്റ് പരിശീലകനായിരിക്കും കാര്യങ്ങൾ നോക്കുക എന്നും ഇവർ അറിയിച്ചിട്ടുണ്ട്.കാസ്ട്രോ എത്ര ദിവസങ്ങൾ പുറത്തിരിക്കും എന്നുള്ളത് വ്യക്തമല്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ തീർച്ചയായും അധികം വൈകാതെ തന്നെ അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും. നിലവിൽ അൽ നസ്ർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.പക്ഷേ കിരീടം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെന്നാൽ 12 പോയിന്റിന്റെ ലീഡ് നിലവിൽ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാലിന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!