ക്യാമ്പ് നൗവിൽ കളിക്കുന്നത് മിസ് ചെയ്തിരുന്നു, എംവിപി പുരസ്‌കാരം നേടിയ ശേഷം കൂട്ടീഞ്ഞോ പറയുന്നു.
ബാഴ്സ വിട്ട് ബയേണിലേക്ക് ചേക്കേറിയ ശേഷം ക്യാമ്പ് നൗവിൽ കളിക്കുന്ന മത്സരങ്ങൾ മിസ് ചെയ്തിരുന്നുവെന്ന് കൂട്ടീഞ്ഞോ. ഇന്നലെ നടന്ന ജോയൻ ഗാമ്പർ ട്രോഫി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രസീലിയൻ താരം. മത്സരത്തിലെ എംവിപി പുരസ്‌കാരം കൂട്ടിഞ്ഞോക്കായിരുന്നു ലഭിച്ചിരുന്നത്. ബയേണിലെ ലോൺ കഴിഞ്ഞ് കൂമാൻ തിരിച്ചു വിളിച്ചതിനാൽ കൂട്ടീഞ്ഞോ ബാഴ്സയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തുടർന്ന് ആദ്യ രണ്ട് പ്രീ സീസൺ മത്സരത്തിലും കൂട്ടീഞ്ഞോ ഗോൾ നേടിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ മികച്ച പ്രകടനം താരം നടത്തുകയും ചെയ്തു. ഇവിടെ നല്ലതായി തോന്നുന്നുണ്ടെന്നും എല്ലാവരും നന്നായി കഠിനാദ്ധ്യാനം ചെയ്യുന്നുണ്ടെന്നും കൂട്ടീഞ്ഞോ വെളിപ്പെടുത്തി. ശരിക്കും താൻ പ്രചോദിതനായിട്ടുണ്ടെന്നും നല്ലൊരു വർഷമായിരിക്കും ബാഴ്സക്ക് വരാൻ പോവുന്നതെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കൂട്ടീഞ്ഞോ കൂട്ടിച്ചേർത്തു.
🤩 @Phil_Coutinho – MVP ✌
— FC Barcelona (@FCBarcelona) September 19, 2020
⭐ @EstrellaDammUK ⭐ pic.twitter.com/BVz0LfoNEb
” എനിക്ക് കാര്യങ്ങൾ നല്ലതായി തോന്നുന്നു. ക്യാമ്പ് നൗവിലെ മത്സരങ്ങൾ ഞാൻ മിസ് ചെയ്തിരുന്നു. ഞങ്ങൾക്ക് ലീഗ് ആരംഭിക്കാൻ ഇനി ഒരു ആഴ്ച്ച കൂടിയേ ഒള്ളൂ. നല്ലൊരു തുടക്കത്തിന് വേണ്ടി ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് പ്രീ സീസണിൽ മതിയായ സമയമൊന്നും ലഭിച്ചിട്ടില്ല. പക്ഷെ ഓരോ ദിവസവും ഞങ്ങൾ കൂടുതൽ മികവുറ്റതാവുന്നുണ്ട്. പരിശീലകന് ഞങ്ങളിൽ നിന്ന് എന്താണോ ആവിശ്യം അത് നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങൾക്ക് ഒരാഴ്ച്ച കൂടി സമയമുണ്ട്. ഞാൻ മുന്നേറാൻ മാത്രമാണ് ശ്രമിക്കുന്നത്. കാര്യങ്ങൾ നല്ല രീതിയിൽ പോവുമെന്ന് എനിക്ക് ഉറപ്പ് വരുത്തണം. തീർച്ചയായും ഞാൻ പ്രചോദിതനാണ്. ഞാൻ ബാഴ്സയിലേക്ക് നേരത്തെ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് കഠിനമായി പരിശീലിച്ച് ഏറ്റവും മികച്ച പ്രകടനം തന്നെ ഈ പുറത്തെടുക്കണം. എല്ലാവരും ശ്രദ്ധയോട് കൂടെ കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. കഠിനമായ പരിശീലനമാണ് എല്ലാവരും നടത്തുന്നത്. ഒരു മികച്ച വർഷം തന്നെ ഞങ്ങൾക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് ” കൂട്ടീഞ്ഞോ പറഞ്ഞു.
MVP Coutinho on his Camp Nou return: I missed playing on this pitch https://t.co/suxTYpitUz
— SPORT English (@Sport_EN) September 19, 2020