കൂമാൻ ബാഴ്‌സക്ക് യോജിച്ച പരിശീലകൻ തന്നെ : പെപ്!

ദിവസങ്ങൾക്ക് മുമ്പായിരുന്നു എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ റൊണാൾഡ് കൂമാൻ ബാഴ്സയുടെ പരിശീലകനായി തുടരുമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ ബാഴ്സക്ക് കൈവരിക്കാൻ സാധിച്ചില്ലെങ്കിലും ലാപോർട്ട കൂമാനിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ആ തീരുമാനത്തെ ശരിവെച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള. കൂമാൻ ബാഴ്‌സക്ക് അനുയോജ്യമായ പരിശീലകൻ തന്നെയാണ് എന്നാണ് ഇദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

” കൂമാൻ എന്റെ സുഹൃത്താണ്.വിജയങ്ങൾ നേടാത്ത സമയത്ത് പരിശീലകർ ബലഹീനമായ പൊസിഷനിൽ ആയിരിക്കും. എന്നാൽ വിജയങ്ങൾ നേടുകയാണെങ്കിൽ അവർ കരുത്തേറിയ പൊസിഷനിലുമായിരിക്കും.അദ്ദേഹം സ്ട്രോങ്ങ്‌ ആണ്. ഒരു എക്സ്പീരിയൻസുള്ള വ്യക്തിയാണ് അദ്ദേഹം.അടുത്ത സീസണിന് ബാഴ്സക്ക് അനുയോജ്യമായ പരിശീലകൻ കൂമാൻ തന്നെയാണ്.പ്രസിഡന്റ്‌ ലാപോർട്ട കൺവിൻസ്‌ഡ് ആയതിൽ ഞാൻ സന്തോഷവാനാണ്.എല്ലാവർക്കും ഇതൊരു ബുദ്ധിമുട്ടേറിയ സീസണായിരുന്നു. ശരിക്കും കൂമാൻ ഒരു വർഷം കൂടി അർഹിക്കുന്നുണ്ട്.രണ്ടാം വർഷം എപ്പോഴും മികച്ചതായിരിക്കും ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *