കാഡിസ് സമനിലയിൽ തളച്ചു, ബാഴ്സക്ക് തിരിച്ചടി!
ലാലിഗയിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക് സമനില.കാഡിസാണ് ബാഴ്സയെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്.ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. മത്സരത്തിൽ ബാഴ്‌സക്ക് വേണ്ടി മെസ്സി ഗോൾ നേടിയപ്പോൾ അലക്സ് ഫെർണാണ്ടസാണ് കാഡിസിന്റെ ഗോൾ നേടിയത്. ഇരുഗോളുകളും പെനാൽറ്റിയിലൂടെയാണ് പിറന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ബാഴ്സ മൂന്നാം സ്ഥാനത്താണ്.23 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.
Full Time pic.twitter.com/wysGKjEry9
— FC Barcelona (@FCBarcelona) February 21, 2021
മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനിറ്റിലാണ് മെസ്സിയുടെ പെനാൽറ്റി ഗോൾ പിറക്കുന്നത്.യുവതാരം പെഡ്രിയെ കാഡിസ് താരം ബോക്സിനകത്ത് വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നീടും നിരവധി അവസരങ്ങൾ ബാഴ്‌സക്ക് ലഭിച്ചുവെങ്കിലും അതൊന്നും ഗോളാക്കി മാറ്റുവാൻ കഴിഞ്ഞില്ല. ഒടുവിൽ 89-ആം മിനുട്ടിൽ കാഡിസിന് പെനാൽറ്റി ലഭിക്കുകയായിരുന്നു.ലെങ്ലെറ്റ് ഫൗൾ വഴങ്ങിയതിനെ തുടർന്നാണ് കാഡിസിന് പെനാൽറ്റി ലഭിച്ചത്. ഈ പെനാൽറ്റി അലക്സ് ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.
❝I believe in this team … to keep fighting until the end.❞
— FC Barcelona (@FCBarcelona) February 21, 2021
— @3gerardpique after Barça's 1-1 draw with Cádiz pic.twitter.com/qd8OzulOhf