അത് മെസ്സിക്കും ബാഴ്സക്കും ഗുണകരമായിരിക്കും: തുറന്ന് പറഞ്ഞ് ആൽബ!

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമോ എന്നുള്ളത് പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്.പിഎസ്ജിയുമായുള്ള മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ പോവുകയാണ്. ലയണൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുണ്ട്, മെസ്സിയെ കൊണ്ടുവരാൻ ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർടക്കും പരിശീലകനായ സാവിക്കും താൽപര്യമുണ്ട്.

ബാഴ്സ സൂപ്പർ താരമായ സെർജി റോബർട്ടോ ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഈയിടെ നടത്തിയിരുന്നു. ഇപ്പോഴിതാ താരവും മെസ്സിയുടെ സുഹൃത്തുമായ ജോർഡി ആൽബയും ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി തിരികെ ബാഴ്സയിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ മെസ്സി തിരിച്ചുവന്നാൽ അത് ബാഴ്സലോ മെസ്സിക്കും ഗുണം ചെയ്യും എന്നുമാണ് ആൽബ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിക്ക് ബാഴ്സയിൽ തുടരാനാവില്ല എന്ന വാർത്ത ഞാൻ അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.മെസ്സിയെ സംബന്ധിച്ചിടത്തോളം അതൊരു ബുദ്ധിമുട്ടുള്ള സമയമായിരുന്നു.ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെ വരാൻ ഞാൻ ആഗ്രഹിക്കുന്നു.പക്ഷേ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്നുള്ള കാര്യം എനിക്കറിയില്ല. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം മെസ്സിക്ക് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നുണ്ട്.മെസ്സി തിരികെ എത്തിയാൽ അത് ബാഴ്സക്കും മെസ്സിക്കും ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും. നിലവിൽ മെസ്സി പാരീസിൽ ഹാപ്പിയാണ്. ആദ്യത്തെ വർഷം നല്ല രീതിയിൽ അല്ല മുന്നോട്ടുപോയത്. അവിടെ ജീവിതം അഡാപ്റ്റാവാൻ ബുദ്ധിമുട്ടി. പക്ഷേ ഈ വർഷം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ചതാണ്. ഞാൻ മെസ്സിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു ” ആൽബ പറഞ്ഞു.

നിലവിൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചെത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അതിന് തടസ്സമായി നിലകൊള്ളുന്നത്. നിലവിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത എന്നാണ് ഒട്ടുമിക്ക മാധ്യമങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!