ഓഫറുകളെല്ലാം നിരസിക്കുന്നു,ഈഡൻ ഹസാർഡിന്റെ പദ്ധതി വിരമിക്കലോ?

2019ലായിരുന്നു ബെൽജിയൻ സൂപ്പർ താരമായ ഈഡൻ ഹസാർഡ് ചെൽസി വിട്ടുകൊണ്ട് റയൽ മാഡ്രിഡിൽ എത്തിയത്. വലിയ പ്രതീക്ഷകളായിരുന്നു താരത്തിൽ ഉണ്ടായിരുന്നത്.എന്നാൽ ഹസാർഡ് അമ്പേ പരാജയപ്പെടുന്ന ഒരു കാഴ്ച്ചയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്. 4 വർഷം റയൽ മാഡ്രിഡിൽ കളിച്ച അദ്ദേഹം 4 ഗോളുകൾ മാത്രമായിരുന്നു നേടിയിരുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള കോൺട്രാക്ട് റയൽ മാഡ്രിഡ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റദ്ദാക്കിയിരുന്നു. നിലവിൽ ഹസാർഡ് ഫ്രീ ഏജന്റാണ്.പുതിയ ഒരു ക്ലബ്ബിനെ അദ്ദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.നിരവധി ഓഫറുകൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു.സൗദി അറേബ്യ,എംഎൽഎസ്,തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നൊക്കെ അദ്ദേഹത്തിന് ഓഫറുകൾ ഉണ്ടായിരുന്നു.

പക്ഷേ ഈ ഓഫറുകൾ ഒന്നും അദ്ദേഹത്തെ കൺവിൻസ് ചെയ്തിട്ടില്ല. ഇതുവരെ തനിക്ക് ലഭിച്ച എല്ലാ ഓഫറുകളും ഹസാർഡ് നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോ താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.അത് ഫലം കാണാതെ പോവുകയായിരുന്നു.ഹസാർഡിന്റെ പ്രതിനിധികൾ അദ്ദേഹത്തെ ലീഗ് വണ്ണിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ല.

എന്താണ് ഹസാർഡ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല.പക്ഷേ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം വിരമിക്കാനുള്ള ഒരുക്കത്തിലാണ്.പറ്റിയ ഒരു ക്ലബ്ബ് ലഭിക്കാത്തതിനാൽ അദ്ദേഹം ഒരുപക്ഷേ ഫുട്ബോളിൽ നിന്ന് തന്നെ വിരമിച്ചേക്കാം. ബെൽജിയം ദേശീയ ടീമിൽ നിന്നും നേരത്തെ തന്നെ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 32 കാരനായ താരത്തിന്റെ കരിയറിന് പരിക്ക് വലിയൊരു വില്ലനാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!