ഒരാൾ കൂടി വലുതിനെ തിരഞ്ഞെടുത്തു:വിനീഷ്യസ് ഉന്നം വെച്ചത് ബാഴ്സയേയോ?

തുർക്കിഷ് മെസ്സി എന്നറിയപ്പെടുന്ന ആർദ ഗുലറിന് വേണ്ടി ഏറ്റവും പോരാടിയിരുന്നത് എഫ്സി ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലായിരുന്നു. ഒരു ഘട്ടത്തിൽ ബാഴ്സ അദ്ദേഹത്തെ സ്വന്തമാക്കി കഴിഞ്ഞു എന്ന റൂമറുകൾ വരെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ പിന്നീട് റയൽ മാഡ്രിഡ് അപ്രതീക്ഷിതമായി കൊണ്ട് കാര്യങ്ങളെ തിരിക്കുകയായിരുന്നു. ഒടുവിൽ ഈയൊരു യുവ പ്രതിഭയെ റയൽ സ്വന്തമാക്കുകയും ചെയ്തു.

ഫെനർബാഷെയിൽ നിന്നും ആർദ ഗുലറിനെ ടീമിലേക്ക് എത്തിച്ച വിവരം റയൽ മാഡ്രിഡ് ഇന്നലെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു. റയലിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ഈ വിഷയത്തിൽ തന്റെ പ്രതികരണം നടത്തിയിട്ടുണ്ട്.” ഒന്ന് കൂടി വലുതിനെ തിരഞ്ഞെടുത്തു ” എന്നാണ് വിനീഷ്യസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.ആർദ ഗുലർ റയലിനെ തിരഞ്ഞെടുത്തതിനെയാണ് ഇദ്ദേഹം ഇത്തരത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

യഥാർത്ഥത്തിൽ ബാഴ്സയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ധ്വനി കൂടി ഈ പ്രസ്താവനയിൽ ഉണ്ട്. അതായത് ബാഴ്സയേക്കാൾ വലുതാണ് റയലെന്നും കൃത്യമായ രൂപത്തിൽ തന്നെ ഗുലർ തിരഞ്ഞെടുത്തു എന്നുള്ള ഒരു വ്യാഖ്യാനം ഇതിന് നൽകപ്പെടുന്നുണ്ട്. 30 മില്യൺ യൂറോളമാണ് ഈ താരത്തിന് വേണ്ടി റയൽ മാഡ്രിഡ് ചിലവഴിച്ചിട്ടുള്ളത്. എഫ്സി ബാഴ്സലോണ വളരെയധികം ആഗ്രഹിച്ച ഒരു താരത്തെയാണ് അവർക്ക് ഇപ്പോൾ ലഭിക്കാതെ പോയിരിക്കുന്നത്.

പ്രീ സീസണിൽ വമ്പൻ ക്ലബ്ബുകൾക്കെതിരെയാണ് റയൽ മാഡ്രിഡ് സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ആദ്യ മത്സരത്തിൽ AC മിലാനാണ് റയലിന്റെ എതിരാളികൾ.പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, എഫ് സി ബാഴ്സലോണ,യുവന്റസ് എന്നിവർക്കെതിരെ റയൽ മാഡ്രിഡ് കളിക്കും. അമേരിക്കയിൽ വെച്ചാണ് ഈ മത്സരങ്ങളെല്ലാം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *