ഏഴു വർഷങ്ങൾക്കു മുന്നേ റാമോസിന്റെ കൈപിടിച്ചിറങ്ങി, ഇന്ന് റാമോസിനെ കൊണ്ട് ഓൺ ഗോളടിപ്പിച്ച് യമാൽ.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണ സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ സെവിയ്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം സെർജിയോ റാമോസിന്റെ ഓൺ ഗോളാണ് ബാഴ്സക്ക് വിജയം നേടിക്കൊടുത്തത്. ബാഴ്സയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.

ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ ബാഴ്സയുടെ 16 വയസ്സുകാരനായ ലാമിനെ യമാലിന് സാധിച്ചിരുന്നു. സെർജിയോ റാമോസും യമാലും മുഖാമുഖം വന്നിരുന്നു. അതിൽ തന്നെയാണ് വിജയിച്ചത് എന്ന് പറയേണ്ടിവരും. കാരണം റാമോസിന്റെ സെൽഫ് ഗോളിന് വഴി വച്ചത് യമാലാണ്. താരത്തിന്റെ ഹെഡർ റാമോസിന്റെ കാലുകളിൽ തട്ടി സ്വന്തം വലയിലേക്ക് കയറുകയായിരുന്നു.

എന്നാൽ യമാലിനും സെർജിയോ റാമോസിനും ഒരു ഫ്ലാഷ് ബാക്ക് കൂടിയുണ്ട്. അതായത് ഏഴ് വർഷങ്ങൾക്കു മുന്നേ, കൃത്യമായി പറഞ്ഞാൽ 2016ൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിന് മുന്നേ ചൈൽഡ് മാസ്കോട്ട് ആയിക്കൊണ്ട് ലാമിനെ യമാൽ ഉണ്ടായിരുന്നു. അന്ന് റയൽ മാഡ്രിഡ് സൂപ്പർ താരമായിരുന്നു സെർജിയോ റാമോസായിരുന്നു യമാലിന്റെ കൈകൾ പിടിച്ചുകൊണ്ട് കളിക്കളത്തിലേക്ക് എത്തിയിരുന്നത്. അന്ന് റാമോസിന്റെ കൈപിടിച്ചിറങ്ങിയ യമാലാണ് ഇന്ന് അദ്ദേഹത്തിനെതിരെ കളിച്ചത്.ആ കൈപിടിച്ച് ഇറങ്ങുന്ന വീഡിയോയൊക്കെ ഇപ്പോൾ വലിയ രൂപത്തിൽ വൈറലായിട്ടുണ്ട്.

ബാഴ്സയുടെ പരിശീലകനായ സാവി ഈ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. ഫുട്ബോൾ ഇങ്ങനെയൊക്കെയാണെന്നും നമ്മൾ പ്രതീക്ഷിക്കാത്തത് പലതും സംഭവിക്കുമെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനം റാമോസ് നടത്തിയെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു ഓൺ കോൾ വഴങ്ങിയെങ്കിലും അത് മാറ്റി നിർത്തിയാൽ മികച്ച ഡിഫൻഡിങ് തന്നെയാണ് റാമോസ് ബാഴ്സക്കെതിരെ നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *