എൽ ക്ലാസിക്കോ ഫലത്തെ തീരുമാനിക്കുന്ന ഏഴ് ഘടകങ്ങൾ!
ഫുട്ബോൾ ലോകത്തെ ഏറ്റവും ചിരവൈരികളിൽ ഒന്നായ റയലും ബാഴ്സയും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്.ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് എൽ ക്ലാസിക്കോ അരങ്ങേറുക.റയലിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.ആദ്യഎൽ ക്ലാസിക്കോയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സയെ തകർത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ ഇറങ്ങുന്നതെങ്കിൽ അതിനോട് പകരം ചോദിക്കാനാവും ഇത്തവണ ബാഴ്സ ഇറങ്ങുക. ഈ മത്സരത്തിന്റെ ഫലത്തെ തീരുമാനിക്കുന്ന ഏഴ് ഘടകങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് മാർക്ക. അവകൾ താഴെ നൽകുന്നു.
1- സമീപകാലത്തെ മത്സരഫലങ്ങൾ
റയൽ അവസാന തോൽവി വഴങ്ങിയത് ജനുവരി 30-ആം തിയ്യതി നടന്ന ലെവാന്റെക്കെതിരെയുള്ള മത്സരത്തിലാണ്.അതിന് ശേഷം 11 വിജയങ്ങളും 2 സമനിലകളും റയൽ നേടി.അതേസമയം ബാഴ്സയുടെ അവസാനതോൽവി ഫെബ്രുവരി 16-ആം തിയ്യതി പിഎസ്ജിക്കെതിരെയായിരുന്നു. എന്നാൽ 2021-ൽ ലാലിഗയിൽ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല.
2-അവസാനത്തെ മത്സരഫലം.
കരുത്തരായ ലിവർപൂളിനെ 3-1 ന് തകർത്തു വിട്ടു കൊണ്ടാണ് റയലിന്റെ വരവ്. അത്കൊണ്ട് തന്നെ അവർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം ലീഗിൽ വല്ലഡോലിഡിനെ ഒരു ഗോളിന് കീഴടക്കി കൊണ്ടാണ് ബാഴ്സയുടെ വരവ്.
3- ശാരീരികക്ഷമത.
ലിവർപൂളിനെതിരെയുള്ള മത്സരം കഴിഞ്ഞ ഉടനെയാണ് റയൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഇത് എത്രത്തോളം റയലിനെ ബാധിക്കുമെന്ന് കണ്ടറിയണം. അതേസമയം ഒരല്പം വിശ്രമം ലഭിച്ച ശേഷമാണ് ബാഴ്സ മത്സരത്തിനിറങ്ങുന്നത്.
4-ഡിഫൻസ്.
കാർവഹാൽ, സെർജിയോ റാമോസ്, വരാനെ എന്നീ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയാണ് റയൽ ഇറങ്ങുന്നത്. എന്നാൽ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ മിലിറ്റാവോ, നാച്ചോ, വാസ്‌ക്കസ് എന്നിവർ നല്ല രൂപത്തിൽ കൈകാര്യം ചെയ്തു.
അതേസമയം ബാഴ്സ ജെറാർഡ് പിക്വേയുടെ അഭാവത്തിലാണ് കളത്തിലേക്കിറങ്ങുന്നത്.
5-മധ്യനിര
കാസമിറോ-ക്രൂസ്-മോഡ്രിച്ച് എന്നീ ശക്തമായ മധ്യനിര റയലിനുണ്ട്.ബുസ്ക്കെറ്റ്സ്, ഡി യോങ്, പെഡ്രി എന്നീ മികച്ച മധ്യനിര ബാഴ്സക്കുമുണ്ട്.അത്കൊണ്ട് തന്നെ മധ്യനിരക്കാരായിരിക്കും മത്സരഫലത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുക.
There are eight factors that will decide #ElClasico 🧐https://t.co/9nsH9ouwnL pic.twitter.com/hkAVYlJYjb
— MARCA in English (@MARCAinENGLISH) April 8, 2021
6-മുന്നേറ്റനിര
ബെൻസിമ-വിനീഷ്യസ്-അസെൻസിയോ എന്നീ മുന്നേറ്റനിരയാണ് റയലിന്റേത്. മൂന്ന് പേരും ഫോമിൽ തന്നെയാണ്.
ഡെംബലെ-ഗ്രീസ്‌മാൻ-മെസ്സി എന്നിവരാണ് ബാഴ്സയുടെ മുന്നേറ്റനിര. മികച്ച രൂപത്തിൽ തന്നെയാണ് ഇവരും കളിക്കുന്നത്. പ്രത്യേകിച്ച് മെസ്സി റയലിന് തലവേദന സൃഷ്ടിച്ചേക്കും.
7-വ്യക്തിഗത പ്രകടനങ്ങളും ടീം പ്രകടനങ്ങളും.
മെസ്സി, ഡെംബലെ എന്നിവരുടെ വ്യക്തിഗത പ്രകടനങ്ങളെ ബാഴ്സ ഒരല്പം ആശ്രയിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ റയൽ പലപ്പോഴും ടീം എന്ന നിലയിലാണ് മികവ് കാണിക്കാറുള്ളത്.