എതിരാളികളെ പിന്നിലാക്കി, പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി മെസ്സി!
കഴിഞ്ഞ മാസത്തെ ലാലിഗയിലെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക്. ഇന്നലെയാണ് ലാലിഗ ഇത് ഔദ്യോഗികമായി അറിയിച്ചത്. ഫെബ്രുവരി മാസത്തിൽ താരം നടത്തിയ മിന്നുന്ന പ്രകടനമാണ് മെസ്സിയെ ഈ പുരസ്‌കാരത്തിനർഹനാക്കിയത്.ആകെ അഞ്ച് ലാലിഗ മത്സരങ്ങളാണ് മെസ്സി ഫെബ്രുവരിയിൽ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതിൽ നാലെണ്ണത്തിലും വിജയിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയത്. രണ്ട് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ജനുവരി മാസത്തിലെ പുരസ്‌കാരം സെവിയ്യ താരം നസ്രിക്കായിരുന്നു.റയൽ താരം കോർട്ടുവ,നബിൽ ഫെകിർ, ഐസക് എന്നിവരെ പിന്തള്ളിയാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്.
7⃣ goles.
— LaLiga (@LaLiga) March 5, 2021
2⃣ asistencias.
4⃣ victorias en 5 partidos.
💙🥇❤ ¡El jugador del @FCBarcelona_es Leo Messi es el Jugador del Mes de febrero de #LaLigaSantander! #MVP #POTM
റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി വന്നു കൊണ്ടാണ് മെസ്സി ഫെബ്രുവരിയിലെ ലാലിഗക്ക് തുടക്കമിടുന്നത്.തുടർന്ന് ആ മത്സരത്തിൽ മെസ്സി ഒരു ഗോൾ കണ്ടെത്തി.തുടർന്ന് അലാവസിനെതിരെ 5-1 ന് വിജയിച്ച മത്സരത്തിൽ മെസ്സി ഇരട്ടഗോളുകൾ നേടി. കൂടാതെ ഒരു അസിസ്റ്റും സ്വന്തമാക്കി.പിന്നീട് കാഡിസിനെതിരെയുള്ള മത്സരത്തിൽ ബാഴ്സ 1-1 എന്ന സ്കോറിന് സമനില വഴങ്ങിയെങ്കിലും ആ ഒരു ഗോൾ മെസ്സിയുടെ വകയായിരുന്നു.പിന്നീട് എൽചെക്കെതിരെയുള്ള മത്സരത്തിൽ മെസ്സി ഇരട്ടഗോളുകൾ നേടി. ആ മത്സരത്തിൽ ബാഴ്സ 3-0 എന്ന സ്കോറിനാണ് വിജയിച്ചത്.പിന്നീട് സെവിയ്യക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് മെസ്സി ഫെബ്രുവരി മാസം അവസാനിപ്പിച്ചു.
𝑻𝑯𝑰𝑺 𝑱𝑼𝑺𝑻 𝑰𝑵❗ Leo #Messi named La Liga Player of the Month for February! pic.twitter.com/J8piy6kuXt
— FC Barcelona (@FCBarcelona) March 5, 2021