ഇപ്പോഴത്തെ ലക്ഷ്യം പിച്ചിച്ചിയല്ല, എന്താണെന്ന് വെളിപ്പെടുത്തി മെസ്സി !
ഇന്നലെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏഴാം പിച്ചിച്ചി സ്വീകരിച്ചത്. കഴിഞ്ഞ സീസണിൽ ഇരുപത്തിയഞ്ച് ഗോളുകൾ നേടിക്കൊണ്ടാണ് ലാലിഗയിലെ ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം മെസ്സി സ്വന്തമാക്കിയത്. ഇത് ഏഴാം തവണയാണ് മെസ്സി പിച്ചിച്ചി തന്റെ ഷെൽഫിൽ എത്തിക്കുന്നത്. ഏഴ് പിച്ചിച്ചി നേടുന്ന ആദ്യതാരമാണ് മെസ്സി. എന്നാൽ പിച്ചിച്ചിയല്ല തന്റെ പ്രഥമലക്ഷ്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സൂപ്പർ താരം. എട്ടാമത്തെ പിച്ചിച്ചിയേക്കാൾ താൻ മുൻഗണന നൽകുന്നത് ഈ ലാലിഗ കിരീടം നേടുന്നതിനാണെന്നാണ് മെസ്സിയുടെ വെളിപ്പെടുത്തൽ. ഇന്നലെ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Messi: I'd rather win La Liga than be top scorer 👀
— Goal News (@GoalNews) December 22, 2020
” എട്ടാമത്തെ പിച്ചിച്ചി? എനിക്കറിയില്ല.. ഞാൻ ഇതുവരെ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഞാൻ അതിനെ കുറിച്ച് ആശങ്കാകുലനാവുകയോ അതിൽ ആകൃഷ്ടനായിരിക്കുകയോ ചെയ്തിട്ടില്ല. പിച്ചിച്ചി നേടുന്നതിന് മുമ്പ് ഈ ലാലിഗ കിരീടം നേടാനാണ് ഞാൻ മുൻഗണന നൽകുന്നത്.അതിന് വേണ്ടി ഞങ്ങൾ പോരാടും. ഞങ്ങൾ പതിയെ വളരുന്നുണ്ട്. ലീഗിൽ ഞങ്ങൾ ബുദ്ധിമുട്ടി എന്നുള്ളത് സത്യമാണ്. പക്ഷെ ഞങ്ങൾ നഷ്ടപെടുത്തിയ പല പോയിന്റുകളും ഞങ്ങൾക്ക് നേടാവുന്നതായിരുന്നു. ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു. സാഹചര്യങ്ങളെ മാറ്റാനും ഞങ്ങൾക്ക് സാധിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ച് നിന്ന് ഇനിയുള്ള മത്സരങ്ങളെ ഭംഗിയായി നേരിടുകയും മുന്നോട്ട് കുതിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു ” മെസ്സി പറഞ്ഞു.
#Messi says it's "horrible" playing without fans 😨
— MARCA in English (@MARCAinENGLISH) December 21, 2020
He sat down to chat with MARCA 👇https://t.co/n8M0F9pmvT pic.twitter.com/K9V0DGTnyz