ഇന്റർ താരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സ, താല്പര്യം പ്രകടിപ്പിച്ച് റയലും ബയേണും !
കഴിഞ്ഞ യുവന്റസിനെതിരെയുള്ള മത്സരത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനമായിരുന്നു ഇന്റർമിലാൻ മധ്യനിര താരം നിക്കോളോ ബറെല്ല കാഴ്ച്ചവെച്ചിരുന്നത്. മത്സരത്തിൽ വിദാൽ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയതും രണ്ടാം ഗോൾ നേടിയതും ബറെല്ലയായിരുന്നു. ഇപ്പോഴിതാ ഈ താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഈ വിന്ററിൽ ബാഴ്‌സ താരത്തിന് വേണ്ടി ശ്രമിച്ചേക്കില്ല. പകരം അടുത്ത സമ്മറിൽ ടീമിൽ എത്തിക്കാനാണ് ബാഴ്സ പദ്ധതിയിട്ടിരിക്കുന്നത്. ഇരുപത്തിമൂന്നുകാരനായ താരം മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഈ സീസണിൽ ഇതിനോടകം തന്നെ രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഈ സിരി എയിൽ നേടിക്കഴിഞ്ഞു.
Gazzetta: Barca want Barella next summer https://t.co/ElfBi0uKln
— SPORT English (@Sport_EN) January 19, 2021
കഴിഞ്ഞ സീസണിൽ ഒരു ഗോളും നാല് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. 2015-ലാണ് താരം കാഗ്ലിയാരിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കഴിഞ്ഞ സീസണിൽ ലോണിൽ ഇന്ററിൽ എത്തുകയായിരുന്നു. ഈ സീസണിൽ 12 മില്യൺ യൂറോക്ക് താരത്തെ ഇന്റർ സ്ഥിരപ്പെടുത്തുകയും ചെയ്തു. എന്നാൽ ബാഴ്സ മാത്രമല്ല താരത്തിന് പിറകെയുള്ളത്. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. താരത്തിന്റെ ലഭ്യതയെ പറ്റി ഇരു ക്ലബുകളും അന്വേഷണം നടത്തിയിട്ടുണ്ട്. ഏതായാലും വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ബറെല്ലക്ക് വേണ്ടി ട്രാൻസ്ഫർ വിൻഡോയിൽ ഒരു പോരാട്ടം നടന്നേക്കും.
Barcelona rumors Messi, Barella, Emerson, Todibo and Junior Firpo latest https://t.co/afBJXD6X7J
— Barça Blaugranes (@BlaugranesBarca) January 20, 2021