ഇത് മെസ്സിയുമായുള്ള യുദ്ധമല്ല, ലാലിഗ ഏതൊരു താരത്തെക്കാളും ക്ലബ്ബിനെക്കാളും മുകളിലാണ്, പ്രസിഡന്റ് പറയുന്നു !
സൂപ്പർ താരം ലയണൽ മെസ്സിയുടെ വിഷയത്തിൽ ഒരിക്കൽ കൂടി തന്റെ പ്രതികരണം അറിയിച്ച് ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ കൊറെയ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പ്രസ്ഥാവിച്ചത്. മെസ്സിയുടെ കാര്യത്തിൽ ലാലിഗ ഇടപെട്ടത് മെസ്സിയുമായുള്ള യുദ്ധമല്ല എന്നും ലീഗിലെ മറ്റേത് താരമാണെങ്കിലും തങ്ങൾ ഇത് തന്നെയാണ് ചെയ്യുക എന്നുമാണ് ടെബാസ് അറിയിച്ചത്. ലാലിഗ മറ്റേത് താരത്തെക്കാളും ക്ലബ്ബിനെക്കാളും വലുതാണെന്നും മുമ്പ് നെയ്മറും ക്രിസ്റ്റ്യാനോയും ലാലിഗ വിട്ടിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. മെസ്സി കോടതിയിൽ പോവാത്ത തീരുമാനം നല്ലതായി എന്നും ഞാൻ ഇഷ്ടപ്പെടുന്ന ഒരു താരമാണ് മെസ്സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കൊരിക്കലും അദ്ദേഹവുമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ലെന്നും മെസ്സിയുടെ കാര്യത്തിൽ ലാലിഗ ഇടപ്പെട്ടത് ശരിയാണെങ്കിലും കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് വലുതാക്കിയത് മാധ്യമങ്ങൾ ആണെന്നും ഇദ്ദേഹം അറിയിച്ചു.
Tebas: "It wasn't a war with Messi. LaLiga is worth more than any player"https://t.co/xaPc4muhLK
— SPORT English (@Sport_EN) September 7, 2020
” ഞാൻ ഒരിക്കലും മെസ്സിയുമായി യുദ്ധത്തിന് തീരുമാനിച്ചിട്ടില്ല. ലീഗിലെ മറ്റേത് താരമായാലും ഞങ്ങൾ ഇങ്ങനെ തന്നെയാണ് ചെയ്യുക. ലാലിഗക്ക് അവരുടെ നിയമങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. വ്യക്തിപരമായി മെസ്സിയുമായിട്ടോ ബാഴ്സയുമായിട്ടോ ഒരു പ്രശ്നത്തിനും ഞാൻ ഉദ്ദേശിച്ചിട്ടില്ല. കഴിഞ്ഞ ഇരുപത് വർഷമായി ഇവിടെ ചരിത്രം രചിക്കുന്ന ഒരു താരവുമായി ഞാൻ എന്തിന് പ്രശ്നങ്ങൾക്ക് പോണം. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മെസ്സി. എന്റെ ഇടപെടൽ കരാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു. പക്ഷെ മാധ്യമങ്ങൾ അത് ഊതിപ്പെരുപ്പിച്ചു വലുതാക്കുകയായിരുന്നു. മെസ്സിയുടെ വക്കീലുമാരുടെ ഭാഗത്താണ് തെറ്റ്. കരാർ വ്യക്തമാണ്. എന്തൊക്കെയായാലും മെസ്സി തുടരാൻ തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനാണ്. അത്പോലെ തന്നെ അദ്ദേഹം നിയമയുദ്ധം ഒഴിവാക്കിയതും. ക്ലബും മെസ്സിയും തമ്മിലുള്ള ബന്ധം സാധാരണഗതിയിലേക്ക് തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അടുത്ത സമ്മറിൽ ക്ലബ് വിടണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അത് കരാർ അനുവദിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടം പോലെ അദ്ദേഹത്തിന് തീരുമാനിക്കാം.ലാലിഗ മറ്റേത് താരത്തെക്കാളും ക്ലബ്ബിനെക്കാളും വലുതാണ് ” ടെബാസ് പറഞ്ഞു.
La Liga President, Javier Tebas has said he was never seriously worried about the impact on the league if Lionel Messi had left Barcelona this summer.
— Elevation News Today (@ElevationToday) September 7, 2020
DO YOU BELIEVE HIM? pic.twitter.com/o1TQbgAUgF