ഇതൊരു തുല്യശക്തികളുടെ പോരാട്ടമായിരിക്കും : എൽ ക്ലാസിക്കോയെ കുറിച്ച് ആഞ്ചലോട്ടി!

ഇന്ന് സൂപ്പർ കോപ്പയിൽ നടക്കുന്ന ഒന്നാം സെമി ഫൈനലിൽ എൽ ക്ലാസിക്കോ പോരാട്ടമാണ് അരങ്ങേറുക. കരുത്തരായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയുമാണ് ഇന്ന് മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് റിയാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഈ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്നും ആർക്കും തന്നെ മുൻതൂക്കമുണ്ടാവില്ല എന്നുമാണ് ആഞ്ചലോട്ടി അറിയിച്ചിട്ടുള്ളത്. കൂടാതെ ബാഴ്‌സ ടീമിനെ പറ്റിയും അദ്ദേഹം ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങളാണ് ഫേവറേറ്റുകൾ എന്ന് താരങ്ങൾ കരുതിയിരുന്നുവെങ്കിൽ ഞാൻ ആശങ്കപ്പെട്ടേനെ. എന്നാൽ അവർ അങ്ങനെ കരുതുന്നില്ല. വിജയിക്കാൻ വേണ്ടി സർവ്വതും സമർപ്പിക്കണമെന്നാണ് അവർ കരുതുന്നത്.ഈ മത്സരം തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും.ലാലിഗയിൽ എത്രത്തോളം അകലം ഞങ്ങൾക്കിടയിലുണ്ട് എന്നുള്ളതൊന്നും ഇവിടെ വിഷയമല്ല.ബാഴ്‌സയിൽ ചില വെറ്ററൻ താരങ്ങളുണ്ട്.പീക്കെയും ബുസ്ക്കെറ്റ്സും ആൽബയുമൊക്കെ എപ്പോഴും അവർക്ക് മുതൽക്കൂട്ടാണ്. പക്ഷേ നിലവിൽ ഒരുപിടി യുവതാരങ്ങളും അവരിൽ തിളങ്ങുന്നുണ്ട്.ഗാവി, നിക്കോ എന്നിവർക്കൊക്കെ വലിയ ഭാവിയുണ്ട്.ഒരു ഐഡന്റിറ്റിയുള്ള ബാഴ്സയാണ് ഇപ്പോഴത്തേത്.സാവിയുടെ കോൺട്രിബൂഷൻ കൊണ്ട് അവർ മെച്ചപ്പെടുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ആഞ്ചലോട്ടി പറഞ്ഞു.

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ആഞ്ചലോട്ടി ബാഴ്സയെ നേരിടുന്നത്.ആദ്യ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞത് റയലിന്റെ പരിശീലകന് ആശ്വാസം നൽകും

Leave a Reply

Your email address will not be published. Required fields are marked *