ഇങ്ങനെയായാൽ ശരിയാവില്ല:വിനീഷ്യസിന് മുന്നറിയിപ്പുമായി ആഞ്ചലോട്ടി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒസാസുനയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയർ മത്സരത്തിൽ തുടങ്ങുകയായിരുന്നു. അതേസമയം മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിക്കൊണ്ട് ഫെഡ വാൽവെർദെയും മത്സരത്തിൽ തിളങ്ങി.കാർവഹൽ,ബ്രാഹിം എന്നിവരാണ് റയലിന്റെ ശേഷിച്ച ഗോളുകൾ സ്വന്തമാക്കിയിട്ടുള്ളത്.
ഈ മത്സരത്തിന്റെ 44ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ഒരു യെല്ലോ കാർഡ് വഴങ്ങിയിരുന്നു.അനാവശ്യമായ ഒരു യെല്ലോ കാർഡ് തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം റഫറിയെ പരിഹസിച്ചതിനാണ് അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിച്ചത്. ഇക്കാര്യത്തിൽ വിനീഷ്യസിന് ഒരു മുന്നറിയിപ്പ് പരിശീലകൻ കാർലോ ആഞ്ചലോട്ടി നൽകിയിട്ടുണ്ട്.വിനീഷ്യസ് തന്റെ പ്രഷറിനെ നിയന്ത്രിക്കണമെന്നാണ് ആഞ്ചലോട്ടി ആവശ്യപ്പെട്ടിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ancelotti to Vinicius:
— TC (@totalcristiano) March 16, 2024
“I love you very much.” pic.twitter.com/YlsmhCEP4E
” ഞങ്ങളുടെ നിർണായക താരമാണ് വിനീഷ്യസ് ജൂനിയർ. അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. എപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കാരണം ഒരു അസാധാരണമായ മത്സരമാണ് ഇന്ന് അദ്ദേഹത്തിന് ഉണ്ടായത്. അദ്ദേഹത്തിന്റെ ഓഫ് ദി ബോൾ മൂവ്മെന്റുകൾ മികച്ചതായിരുന്നു. ഇത്തരം മത്സരങ്ങളിൽ അദ്ദേഹം എപ്പോഴും മികച്ച പ്രകടനം നടത്താറുണ്ട്.പക്ഷേ അദ്ദേഹം തന്റെ പ്രഷർ കൺട്രോൾ ചെയ്യേണ്ടതുണ്ട്. തന്റെ പരിതസ്ഥിതി മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിക്കണം” ഇതാണ് റയൽ കോച്ച് പറഞ്ഞിട്ടുള്ളത്.
ഇന്നലെ യെല്ലോ കാർഡ് വഴങ്ങിയതോടുകൂടി വിനീഷ്യസ് 5 യെല്ലോ കാർഡുകൾ ഇപ്പോൾ ലീഗിൽ പൂർത്തിയാക്കിയിട്ടുണ്ട്. അതായത് ഇനി അദ്ദേഹത്തിന് സസ്പെൻഷനാണ്. അടുത്ത ലീഗ് മത്സരത്തിൽ വിനിക്ക് കളിക്കാൻ കഴിയില്ല.അത്ലറ്റിക്ക് ക്ലബ്ബിനെതിരെയാണ് റയൽ മാഡ്രിഡ് അടുത്ത മത്സരം കളിക്കുക.