ആരാധകരുടെ ആകാംക്ഷ വ്യക്തമാണ് :മെസ്സി ചാന്റിനെ കുറിച്ച് സാവി!

ഇന്നലെ സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ജിറോണയായിരുന്നു ബാഴ്സയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ഈ മത്സരത്തിനിടയിലും ബാഴ്സ ആരാധകർ മെസ്സിയുടെ പേര് ചാന്റ് ചെയ്തിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സിയുടെ പേര് ആരാധകർ ചാന്റ് ചെയ്യുന്നത്.മെസ്സിയെ തിരികെ എത്തിക്കാനുള്ള ആരാധകരുടെ ആവശ്യം ശക്തമാണ്. ഇതേക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ ആകാംക്ഷയും ആവേശവും വളരെ വ്യക്തമാണ് എന്നാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സിയുടെ തിരിച്ചുവരവിന്റെ സാധ്യതകളുടെ കാര്യത്തിൽ ആരാധകർ വളരെയധികം ആകാംക്ഷയുള്ളവരും ആവേശഭരിതരും ആണ്. അത് എനിക്ക് കാണാൻ കഴിയുന്നുണ്ട്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അവർ മെസ്സിയുടെ പേര് ചാന്റ് ചെയ്യുന്നത്.നിലവിൽ ലാലിഗ കിരീടം നേടുന്നതിൽ ആണ് ഞങ്ങൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം ” ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മെസ്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്സ തുടർന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *